Monday April 6th, 2020 - 1:37:am
topbanner

ചേളാരി എ.കെ.എം.എം ഗവ.പോളിടെക്‌നിക്ക് കോളജില്‍ റിബൂട്ട് കേരള ഹാക്കത്തോണ്‍ 2020ന് തുടക്കമായി

Anusha Aroli
ചേളാരി എ.കെ.എം.എം ഗവ.പോളിടെക്‌നിക്ക് കോളജില്‍ റിബൂട്ട് കേരള ഹാക്കത്തോണ്‍ 2020ന് തുടക്കമായി

മലപ്പുറം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'റിബൂട്ട് കേരള ഹാക്കത്തോണ്‍ 2020'ന് ചേളാരി എ.കെ.എം.എം ഗവ.പോളിടെക്‌നിക്ക് കോളജില്‍ തുടക്കമായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസ വകുപ്പില്‍ നിലനില്‍ക്കുന്ന തെരഞ്ഞെടുത്ത ആറ് പ്രശ്‌നങ്ങള്‍ക്ക് സാങ്കേ്തിക പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി 36 മണിക്കൂര്‍ തുടര്‍ച്ചായ പ്രശ്‌നപരിഹാരയജ്ഞം ഹാക്കത്തോണിലൂടെ പുരോഗമിക്കുന്നത്. ഹാക്കത്തോണിന്റെ ഉദ്ഘാടനം പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാര്‍ഥികളിലൂടെ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് രാജ്യത്തിന് തന്നെ മാതൃകാപരമാണെന്ന് എം. ല്‍.എ പറഞ്ഞു.

ചേളാരി എ.കെ.എം.എം ഗവ.പോളിടെക്‌നിക്ക് കോളജില്‍ 36 മണിക്കൂര്‍ തുടര്‍ച്ചായി നടക്കുന്ന പ്രശ്‌ന പരിഹാരം യജ്ഞത്തില്‍ സംസ്ഥാനത്തെ വിവിധ കോളജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ടീമുകളിലെ 180 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ച പരിഹാര മാര്‍ഗങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച 15 ടീമുകളെ ഷോട്ട്‌ലീസ്റ്റ് ചെയ്ത് പ്രഖ്യാപിക്കും.

കൃത്യമായ ഇടവേളകളില്‍ പരിഹാര മാര്‍ഗത്തിലേക്കുള്ള വിദ്യാര്‍ഥികളുടെ പുരോഗമനം, വകുപ്പുമായി ബന്ധപ്പെട്ട വിദഗ്ദ്ധരും, ഐ.ടി വിദഗ്ദ്ധരും സാമൂഹിക ശാസ്ത്രജ്ഞന്‍മാരും അടങ്ങുന്ന വിദഗ്ദ്ധ സമിതി വിലയിരുത്തുകയും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതി കൈവരിക്കുന്ന മലപ്പുറത്തിന് ഹാക്കത്തോണ്‍ മികച്ച അത്മവിശ്വാസമാണ് നല്‍കുന്നതെന്ന് പരിപാടിയിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണ്‍ പറഞ്ഞു.

ഭിന്നശേഷിക്കാരുടെ പഠനത്തിനും വികസനത്തിനുമായി ആപ്ലിക്കേഷന്‍ വികസിപ്പിക്കല്‍, ഇംഗ്ലീഷ് പഠനം എളുപ്പമാക്കാന്‍ മൊബൈല്‍ വെബ് അപ്ലിക്കേഷന്‍ വികസിപ്പിക്കല്‍, സാങ്കേതിക വിദ്യ ഉപയോഗിച്ച് മൂല്യനിര്‍ണയം മെച്ചപ്പെടുത്തല്‍, തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഹാക്കത്തോണില്‍ ചര്‍ച്ചചെയ്യുന്നുണ്ട്.

ഫെബ്രുവരി 23ന് നടക്കുന്ന പവര്‍ ജഡ്ജ്‌മെന്റില്‍ ഈ 15 ടീമുകള്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാങ്കേതിക പരിഹാര മാര്‍ഗങ്ങള്‍ അവതരിപ്പിക്കും.മികച്ച പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച ടീമുകള്‍ക്ക് അവാര്‍ഡുകളും നല്‍കും.
വിദ്യാര്‍ഥികള്‍ മുന്നോട്ടു വെക്കുന്ന പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ നടപ്പില്‍ വരുത്താന്‍ വിദ്യാഭ്യാസ വകുപ്പും നടപടി സ്വീകരിക്കും. ഇന്നലെ (ഫെബ്രുവരി 21) ഉച്ചക്ക് ശേഷം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും ഹാക്കത്തോണ്‍ സന്ദര്‍ശിക്കാന്‍ എത്തി. അഭ്യന്തരം,ടൂറിസം വകുപ്പുകളുടെ ഹാക്കത്തോണ്‍ നേരത്തെ തിരുവനന്തപുരത്ത് നടന്നിരുന്നു.

English summary
reboot kerala hackathon 2020
topbanner

More News from this section

Subscribe by Email