Friday September 20th, 2019 - 3:39:pm
topbanner
Breaking News
jeevanam

തൃശ്ശൂരിൽ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി : യുവാവ് അറസ്റ്റില്‍

princy
തൃശ്ശൂരിൽ  വീട്ടമ്മയെ  വിവാഹ വാഗ്ദാനം നല്‍കി  പീഡിപ്പിച്ചതായി പരാതി :  യുവാവ്  അറസ്റ്റില്‍

തൃശ്ശൂർ:പുന്നയൂരില്‍ വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബദര്‍പള്ളി പൂച്ചാങ്കര മജീദി (33) നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഭര്‍ത്താവ് മരിച്ച പുന്നയൂര്‍ സ്വദേശി യുവതിയെ പീഡിപ്പിച്ചത്.

പാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി ബോധരഹിതയാക്കി പലവട്ടം പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.യുവതി ഗര്‍ഭിണിയായതോടെ മജീദ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. ഇവര്‍ രണ്ടാഴ്ച മുന്‍പ് പ്രസവിച്ചു. എസ്.ഐ. കെ. പ്രദീപ്കുമാര്‍, എ.എസ്.ഐ. എം.ജെ. ജോഷി, രജനീഷ്, അനസ്, റഷീദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Viral News

Read more topics: trissur, rape, case
English summary
rape case in trissur
topbanner

More News from this section

Subscribe by Email