Tuesday October 22nd, 2019 - 2:21:pm
topbanner

തിരുവനന്തപുരത്ത് മഴക്കാല സുരക്ഷാ മുന്‍കരുതല്‍ നടപടികൾക്ക് തുടക്കമായി : സ്‌കൂളുകളുടേയും ആശുപത്രികളുടേയും സുരക്ഷ ഉറപ്പാക്കും

princy
തിരുവനന്തപുരത്ത്  മഴക്കാല സുരക്ഷാ മുന്‍കരുതല്‍ നടപടികൾക്ക് തുടക്കമായി  :   സ്‌കൂളുകളുടേയും ആശുപത്രികളുടേയും  സുരക്ഷ ഉറപ്പാക്കും

തിരുവനന്തപുരം: മഴക്കാലത്ത് സുരക്ഷാ മുന്‍കരുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളുടേയും ആശുപത്രികളുടേയും സുരക്ഷ ഉറപ്പാക്കാന്‍ ദുരന്ത നിവാരണ വിഭാഗം നടപടി തുടങ്ങി. സ്‌കൂളുകളുടേയും ആശുപത്രികളുടേയും ഫിറ്റ്‌നസ് പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറെക്കൊണ്ട് പരിശോധിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങള്‍, സ്‌കൂള്‍, ആശുപത്രി എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒഴിപ്പിക്കല്‍ പോലുള്ള രക്ഷാപ്രവര്‍ത്തനം ആവശ്യമായ ഘട്ടത്തില്‍ പുറമ്പോക്കില്‍ വസിക്കുന്നവര്‍, കോളനികള്‍, പുഴയുടേയോ നീര്‍ചാലുകളുടേയോ തീരത്ത് താമസിക്കുന്നവര്‍, മലയുടെ ചരിവുകളിലും ഒറ്റപ്പെട്ട പ്രദേശത്തും താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കണം.ഇതിനായി ഇലക്ഷന്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടേയും സര്‍വെ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹായത്തോടെ വില്ലേജ്തല രക്ഷാപ്രവര്‍ത്തന മുന്‍ഗണനാ ഭൂപടങ്ങള്‍ തയാറാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന അപകടാവസ്ഥയിലുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി. ടൂറിസ്റ്റുകളുടേയും മറ്റു സന്ദര്‍ശകരുടേയും സുരക്ഷയ്ക്കായി ബീച്ചുകളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകളും ചിഹ്നങ്ങളും അപകട മേഖലയിലേക്ക് കടക്കാതിരിക്കാനായി ബാരിക്കേഡുകളും സ്ഥാപിക്കണം.

റെസ്‌ക്യൂ ബോട്ടുകള്‍, ലൈഫ് ബോയ എന്നിവ സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഡിറ്റിപിസിയെ ചുമതലപ്പെടുത്തി.കടലിലും മറ്റുമുണ്ടാകുന്ന മുങ്ങിമരണ അപകടങ്ങളില്‍പ്പെടുന്നത് കൂടുതലും യുവജനങ്ങളാണെന്നതു കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവ മുഖേന പൊതുജന പങ്കാളിത്തത്തോടെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേഷന്‍സ് വിഭാഗത്തിനും കളക്ടര്‍ നിര്‍ദേശം നല്‍കി.

English summary
rainy security precautions took place in Thiruvananthapuram
topbanner

More News from this section

Subscribe by Email