Wednesday April 8th, 2020 - 8:07:pm
topbanner

പരിയാരത്തെ പുനിയങ്ങോട് മുരിക്കാല്‍ കരുവന്തോട് ഭഗവതി ക്ഷേത്രത്തില്‍ മഹാഗണപതിഹോമത്തോടനുബന്ധിച്ച് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു

Anusha Aroli
പരിയാരത്തെ പുനിയങ്ങോട് മുരിക്കാല്‍ കരുവന്തോട് ഭഗവതി ക്ഷേത്രത്തില്‍  മഹാഗണപതിഹോമത്തോടനുബന്ധിച്ച്  ഔഷധസസ്യങ്ങൾ വിതരണം ചെയ്തു

പരിയാരം: രാമായണമാസത്തോടനുബന്ധിച്ച് അനുഷ്ഠാന ചടങ്ങോടെ ക്ഷേത്രത്തില്‍ നടത്തിയ മഹാഗണപതി ഹോമ പരിപാടിയില്‍ ഔഷധച്ചെടികളുടെ നടീലും വിതരണവും നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാതമംഗലം പുനിയങ്ങോട് മുരിക്കാന്‍ കരുവന്തോട്ട് ഭഗവതി ക്ഷേത്രത്തില്‍ മരങ്ങാട് ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ അഷ്ടദ്രവ്യ ഗണപതി ഹോമത്തിന് ശേഷമാണ് ക്ഷേത്രപരിസരത്ത് ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിക്കലും ഭക്തജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യലും നടന്നത്.

ഈശ്വരന്‍ നമ്പൂതിരി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഞാവല്‍, അശോകം, ആര്യവേപ്പ്, കറിവേപ്പില, ഉങ്ങ്, താന്നി, നെല്ലി, കൂവളം എന്നീ ഔഷധ സസ്യങ്ങളാണ് നല്‍കിയത്. ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് എം.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. തറവാട് കാരണവര്‍ മുരിക്കാല്‍ കൃഷ്ണന്‍നായര്‍ ക്ഷേത്രപരിസരത്ത് ചെടി നട്ടു. എം. ഭരതന്‍, മുരിക്കാല്‍ രാഘവന്‍ കോയിപ്ര, എം.പത്മനാഭന്‍, എം.രാധാകൃഷ്ണന്‍, എം.ജയപ്രകാശ്, എം.ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.

English summary
puniyangod murikkaaal karuvanthodu bhagavathi kshethram herbs plants distributed
topbanner

More News from this section

Subscribe by Email