Thursday December 12th, 2019 - 7:11:am
topbanner

വൈകല്യത്തെ തോല്പിച്ച് അനുരാഗ് സ്‌കൗട്ട്‌സില്‍

Anusha Aroli
വൈകല്യത്തെ തോല്പിച്ച് അനുരാഗ് സ്‌കൗട്ട്‌സില്‍

കാസർഗോഡ് : തന്റെ വൈകല്യത്തെ കരുത്തായിക്കണ്ട് എം അനുരാഗ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പ്രസ്ഥാനത്തിലെ മുതിര്‍ന്ന വിഭാഗമായ റോവര്‍ ക്രൂവിലേക്ക.കളക്‌ട്രേറ്റില്‍ നടന്ന ബാഡ്ജ്ദാന ചടങ്ങില്‍ ജില്ല കളക്ടര്‍ ഡോ. ഡി.സജിത് ബാബു സ്‌കാര്‍ഫും തൊപ്പിയും അണിയിച്ചാണ് അനുരാഗിനെ സ്‌കൗട്ട്‌സിന്റെ ഭാഗമാക്കിയത്.ഐ.എ.എസ് നേടാനും ലോകം അറിയുന്ന മോട്ടിവേഷന്‍ ട്രൈനറും ആവാനും സ്വപ്‌നം കാണുന്ന അനുരാഗ് വീല്‍ച്ചെയറിലാണ് കളക്ടറുടെ ചേംബറിലെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എ.ഡി.എം. എന്‍.ദേവിദാസ് മുഖ്യ അതിഥിയായിരുന്നു. ഗൈഡ്‌സ് ജില്ലാ കമ്മീഷണര്‍ ഭാര്‍ഗ്ഗവിക്കുട്ടി,ചട്ടംഞ്ചാല്‍ സ്‌കൂള്‍ അധ്യാപകന്‍ പി രതീഷ്‌കുമാര്‍, അനുരാഗിന്റെ പിതാവ് എം കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.റോവര്‍ ലീഡര്‍ അജിത് കളനാട്, റോവര്‍ മേറ്റ് പി ഷഹബാസ് അബ്ദുല്ല നേതൃത്വം നല്കി. സംസ്ഥാന കലോല്‍സവ നഗരിയില്‍ റോവര്‍ സ്‌കൗട്ടുകളോടൊപ്പം അനുരാഗും ഉണ്ടാകും.

English summary
plus one student for kasargod rover crew
topbanner

More News from this section

Subscribe by Email