Saturday October 19th, 2019 - 10:51:am
topbanner

സാജൻ പാറയിലിന്റെ ആത്മഹത്യ: ആന്തൂര്‍നഗരസഭക്കെതിരെയുള്ള വാര്‍ത്തകള്‍ അടിസഥാന രഹിതം : ചെയർപേഴ്സൻ പി.കെ.ശ്യാമള

NewsDesk
സാജൻ പാറയിലിന്റെ ആത്മഹത്യ: ആന്തൂര്‍നഗരസഭക്കെതിരെയുള്ള വാര്‍ത്തകള്‍ അടിസഥാന രഹിതം : ചെയർപേഴ്സൻ പി.കെ.ശ്യാമള

തളിപ്പറമ്പ്: സാജൻ പാറയിൽ എന്നവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍നഗരസഭയെ പ്രതി സ്ഥാനത്ത്നി ര്‍ത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ അടിസഥാന രഹിതമാണെന്ന് ചെയർപേഴ്സൻ പി.കെ.ശ്യാമള പത്രക്കുറിപ്പിിൽ അറിയിച്ചു..
സാജന്‍ പാറയിൽ കെട്ടിട നിര്‍മ്മാണത്തിനായി യാതൊരു അപേക്ഷയും നഗരസഭയിൽ നൽകിയിട്ടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നഗരസഭയിലെ ബക്കളം - കുറ്റിക്കോൽ നാഷണൽ ഹൈവേക്ക് സമീപത്തെ പാര്‍ത്ഥാസ് ബിൽഡേഴ്‌സ്, പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമ പാലോളി പുരുഷോത്തമന്‍ ഓഡിിറ്റോറിയം വിത്ത് ഡൈനിംഗ് ഹാള്‍ നിര്‍മ്മാണത്തിന് അനുമതി നðകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നഗരസഭയിൽ സമർപ്പിച്ചിരുന്നു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഫയര്‍ എന്‍ ഒ സി യുടെയും ചീഫ് ടൗണ്‍ പ്ലാനറുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിൽ 23/05/2016 ന് നഗരസഭ പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണം നടക്കുന്നതെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭ ഉദ്യോഗസ്ഥന്‍മാര്‍ സ്ഥല പരിശോധന നടത്തി താഴെ പറയുന്ന ചട്ടലംഘനങ്ങള്‍ കണ്ടെെത്തിയിരുന്നു.

1. അനുമതി നൽകിയിട്ടുള്ള പ്ലാനിൽനിന്നും വ്യതിചലിച്ച് പ്രസ്തുത സ്ഥലത്തിന്റെ കിഴക്കും, തെക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ കൂടുതലായി മണ്ണ് നീക്കം ചെയ്ത് അതിര്‍ത്തിയിൽ 4 മീറ്ററോളം ഉയരത്തിൽ മതിൽ നിര്‍മ്മാണം നടത്തിയിട്ടുള്ളതായും ആയതിന് മുകള്‍ഭാഗം വരെ കെട്ടിടത്തിൽ നിന്നും നഗരസഭ ചട്ടം- 26 (പൊതു നിരത്തിനോട് ചേര്‍ന്നുള്ള നിര്‍മ്മാണങ്ങള്‍ പ്ലോട്ട് അതിരിൽ നിന്നും 3 മീറ്റര്‍ അകലം പാലിച്ചിരിക്കണമെന്നചട്ടം) ലംഘിച്ചുകൊണ്ട് സ്ലാബ് വാര്‍ക്കുന്ന പ്രവൃത്തി നടത്തിയതായും ശ്രദ്ധയിൽപ്പെട്ടു. അതിനാൽ ഈ പ്രവൃത്തി എൻഎച്ച്റോഡിന്റെ അതിരുവരെയും മറ്റ് അതിരുവരെയും ഉള്ള അനധികൃത നിര്‍മ്മാണമാണ്.

2. കെട്ടിടത്തിന് 800 ചതുരശ്രയടിയിൽ കൂടുതലുള്ള ആസംബ്ലി ബിൽഡിങ്ങുകള്‍ക്ക് റൂള്‍ 26 കൂടാതെ സ്‌പെഷ്യൽ റൂള്‍ പ്രകാരം പൊതുനിരത്തിൽ നിന്നും കുറഞ്ഞത് 6 മീറ്ററും ശരാശരി 10.5 മീറ്റര്‍ അകലം ഉണ്ടായിരിക്കേണ്ടതാണ് (റൂള്‍ 55(2)). പ്രസ്തുത അകലം നിലവിലുള്ള നിര്‍മ്മാണത്തിന്റെ ഉമ്മറത്തിനും പാര്‍ശ്വാങ്കണത്തിനും ഇല്ലെന്ന് ബോധ്യപ്പെട്ടു.

3. നിര്‍മ്മാണത്തിന് അനുമതി നൽകിയിട്ടുള്ള വിസ്തീർണ്ണം 38.98% ആണ്. ആയത് ഇപ്പോള്‍ 76% ആയി വര്‍ദ്ധിച്ചിട്ടുണ്ട്. അനുവദനീയമായ കവറേജ് 40% ആണെന്നിരിക്കെ (ചട്ടം-31) അധിക നിര്‍മ്മാണം ചട്ടലംഘനമാണ്.

ചട്ടലംഘനങ്ങള്‍ ചൂണ്ടികാട്ടി നഗരസഭ പുരുഷോത്തമന് നോട്ടീസ് നൽകുകയും പണി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം നിരവധി പേര്‍ വിരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാ ടൗണ്‍ പ്ലാനറും മുനിസിപ്പൽ ഉദ്യോഗസ്ഥരും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തണമെന്ന് അപേക്ഷകന്‍ ആവശ്യപ്പെട്ടത് പ്രകാരം നഗരസഭ ജില്ലാ ടൗണ്‍ പ്ലാനര്‍ക്ക് അദ്ദേഹത്തിന്റെ സമയവും സന്നദ്ധതയും ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചു.

തുടര്‍ന്ന് 31/10/2018 ന് നഗരസഭ ഉദ്യോഗസ്ഥരും ജില്ലാ ടൗണ്‍ പ്ലാനറും സംയുക്ത പരിശോധന നടത്തി . ജില്ലാ ടൗണ്‍ പ്ലാനര്‍ കണ്ടെത്തിയ അപാകതകള്‍ ചൂണ്ടികാട്ടി അത് പരിഹരിക്കാന്‍ നഗരസഭ രേഖാമൂലം ആവശ്യപ്പെട്ടു. ഇതിന് ശേഷം 12/04/2019 നാണ് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകന്‍ കംപ്ലീഷന്‍ പ്ലാന്‍ നഗരസഭയിൽ സമര്‍പ്പിക്കുന്നത്. പ്രസ്തുത കംപ്ലീഷന്‍ പ്ലാനിൽ ചില അപാകതകള്‍ ഉണ്ടെന്നും ആയത് പരിഹരിക്കുന്ന മുറയ്ക്ക് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നൽകാമെന്നും നഗരസഭ അറിയിക്കുകയുണ്ടായി. അപാകതകള്‍ പരിഹരിച്ച്
പ്ലാന്‍ സമര്‍പ്പിച്ചിട്ടില്ല.

സാധാരണ കെട്ടിടങ്ങള്‍ക്ക് തന്നെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുമ്പോള്‍ പല അപേക്ഷകളിലും അപാകതകള്‍ കാണാറുണ്ട്. അത്തരം അപാകതകള്‍ പരിഹരിച്ച് വീണ്ടും പ്ലാനുകള്‍ സമര്‍പ്പിക്കുമ്പോള്‍ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നൽകിവരികയും ചെയ്യുന്നുണ്ട്. പുരുഷോത്തമന്‍ സമര്‍പ്പിച്ച അപേക്ഷ നഗരസഭ നിരസിച്ചിട്ടില്ല. കണ്ടെത്തിയ ചില അപാകതകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. ഇത് സാധാരണ ചെയ്യുന്ന നടപടിക്രമമാണ്.

ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് പരാതികളൊന്നും ഇദ്ദേഹം നഗരസഭ കൗണ്‍സിലിന് മുമ്പാകെ നðകിയിട്ടില്ല. പുരുഷോത്തമന്റെ അപേക്ഷയുമായി ബന്ധപ്പെട്ട് സഹായകരമായ നിലപാട് തന്നെയാണ് നഗരസഭ കൈക്കൊൊണ്ടിട്ടുള്ളത് എന്ന് പ്രസ്താവനയിൽ പറയുന്നു.

 

Read more topics: kannur, anthoor municipality,
English summary
pk shamala statement about parayil sajan suicide
topbanner

More News from this section

Subscribe by Email