Tuesday September 22nd, 2020 - 1:56:am

പയ്യന്നൂർ കാറമേൽ മുച്ചിലോട്ട‌് പെരുങ്കളിയാട്ടം : സുവനീർ പ്രകാശനവും ലക്ഷം ദീപം സമർപ്പണവും നടന്നു

Anusha Aroli
പയ്യന്നൂർ കാറമേൽ മുച്ചിലോട്ട‌് പെരുങ്കളിയാട്ടം : സുവനീർ പ്രകാശനവും ലക്ഷം ദീപം സമർപ്പണവും നടന്നു

പയ്യന്നൂർ : കാറമേൽ മുച്ചിലോട്ട‌് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിനു മുന്നോടിയായി സാംസ‌്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല ഉദ‌്ഘാടനം ചെയ‌്തു.പയ്യന്നൂർ ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് എംടിപി നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ പി രാമനുണ്ണി പെരുങ്കളിയാട്ട സുവനീർ പ്രകാശനം ചെയ‌്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

payyannur karamel muchilott perumkaliyattam suvineer prakasanam

പി അപ്പുക്കുട്ടൻ ആദ്യ കോപ്പി ഏറ്റുവാങ്ങി. സുവനീർ എഡിറ്റർ ഡോ. ഇ ശ്രീധരൻ പുസ‌്തകം പരിചയപ്പെടുത്തി. സംസ്ഥാനതലത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്ക‌് ഇ ഭാസ‌്കരൻ സമ്മാനങ്ങൾ നൽകി.

എം നാരായണൻകുട്ടി, കാങ്കോൽ ആലപ്പടമ്പ‌് പഞ്ചായത്ത‌് പ്രസിഡന്റ‌് പി ഉഷ, ടാക‌്ട‌് ദുബായ‌ി പ്രതിനിധി വി രാജീവൻ, സുവനീർ കമ്മിറ്റി കൺവീനർ യു വി ശശീന്ദ്രൻ, കെ മാധവൻ എന്നിവർ സംസാരിച്ചു. ക്ഷേത്ര സന്നിധിയിൽ ലക്ഷം ദീപം സമർപ്പണവും നടന്നു.

English summary
payyannur karamel muchilott perumkaliyattam samskaarika ammelanam inagurated ramesh chennithala
topbanner

More News from this section

Subscribe by Email