Sunday March 29th, 2020 - 2:21:am
topbanner

പയ്യന്നൂരിലെ അക്രമങ്ങൾ : മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണം : കാറമേൽ പെരുങ്കളിയാട്ട സംഘാടക സമിതി

Anusha Aroli
പയ്യന്നൂരിലെ അക്രമങ്ങൾ :  മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണം : കാറമേൽ പെരുങ്കളിയാട്ട സംഘാടക സമിതി

കണ്ണൂർ : പയ്യന്നൂർ - കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം ഭക്തജന സഹസ്രങ്ങളുടെ പങ്കാളിത്തം കൊണ്ടും ജാതി - മതചിന്തകൾക്കതീതമായ പ്രവർത്തനങ്ങളും സംഘാടനവും കൊണ്ട് ഏറെ ശ്രദ്ധേയവും മാതൃകപരവുമായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പെരുങ്കളിയാട്ട സമാപനത്തിനു ശേഷം സംഘാടക സമിതി ഭാരവാഹികളായ ചന്തേര സിഐ കെ പി സുരേഷ് ബാബുവിന്റെ വീടിന് നേരെ കല്ലെറിയുകയും കെ കെ ഗണേശന്റെ രാമൻ കുളത്തിനു സമീപം കെ കെ ഗണേശന്റെ യൂസ്ഡ് കാർ ഷോറൂമിന്റെ പതിമൂന്ന് വാഹനങ്ങൾ അടച്ചു തകർക്കുകയും പി വി പത്മനാഭന്റെ മകന്റെ കാറിന്റെ ടയറുകൾ കുത്തിക്കീറുകയും എം അമ്പുവിന്റെ തട്ടുകട തകർത്ത് ഗ്യാസ് സിലിണ്ടർ കടത്തിക്കൊണ്ടു പോവുകയും ചെയ്തത് തികച്ചും അപലപനീയമാണെന്ന് പെരുങ്കളിയാട്ടം സംഘാടക സമിതി ഭാരവാഹികളുടെ യോഗം വിലയിരുത്തി.

ഒരു നാടിന്റെ ഐക്യവും സമാധാനവും തകർക്കാൻ ഇരുട്ടിന്റെ മറവിൽ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ നടത്തിയ ആകമണത്തിൽ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘാടക സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ വി.സി. നാരായണൻ,വി എം ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു, പി വി ഗോപി, എ മോഹനൻ, എം വി ബാലഗോപാലൻ, വി ടി വി രാഘവൻ, പി ടി വിജയൻ എന്നിവർ സംസാരിച്ചു.

English summary
payyannur karamel kaliyattam issue
topbanner

More News from this section

Subscribe by Email