കണ്ണൂര്‍: ബിരിയാണി കഴിക്കൂ... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കൂയെന്ന സന്ദേശവുമായി പായം പഞ്ചായത്ത്'
സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട പായം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് നൂതന ആശയവുമായി രംഗത്തുവന്നത്. പഞ്ചായത്ത് പ്രസിഡന്റും, ഭരണ സമിതിയും, ജീവനക്കാരുമാണ് പുതിയ ആശയം ആവിഷ്കരിച്ചവര്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോള്‍ പകരം ഒരു ബിരിയാണി വിതരണം ചെയ്തു കൊണ്ടാണ് ഈ പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്. ഇതു പ്രകാരം ഓരോ വാര്‍ഡിലും ബിരിയാണി ആവശ്യക്കാരുടെ കണക്ക് എടുത്തു വാര്‍ഡ് മെമ്പര്‍, സന്നദ്ധ സേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ബിരിയാണി വീടുകളില്‍ എത്തിക്കും'
റംസാന് മാസം കണക്കിലെടുത്തു ആവശ്യമെങ്കില്‍ മുസ്ലിം വിശ്വാസികളുടെ വീടുകളില്‍ നോമ്പ് തുറയുടെ സമയത്ത് വിതരണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതിയാണ് ബിരിയാണി വിതരണത്തിന് നേതൃത്വം നല്‍കുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക