Monday October 21st, 2019 - 3:05:am
topbanner

കോന്നി ഉപതെരഞ്ഞെടുപ്പ്: സ്വീപ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

Anusha Aroli
കോന്നി ഉപതെരഞ്ഞെടുപ്പ്: സ്വീപ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

പത്തനംതിട്ട : കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്ന പരിപാടിയായ സ്വീപിന്റെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ സജീവം. കോളജുകളിലും സ്‌കൂളുകളിലും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെയും വിവി പാറ്റിന്റെയും പ്രവര്‍ത്തനങ്ങളാണ് സ്വീപ് ടീം പരിചയപ്പെടുത്തുന്നത്. ജനാധിപത്യ പ്രക്രിയയില്‍ വോട്ടിനുള്ള പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്ക്കരിക്കുന്ന ക്ലാസുകളും നടത്തുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോന്നി മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളേജ്, കോന്നി തവളപ്പാറ സെന്റ് തോമസ് കോളേജ്, കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവടങ്ങളിലാണ് ഇന്നലെ(3) വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തലും ബോധവല്‍ക്കരണ ക്ലാസും നടത്തിയത്. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇ.വി.എം വി.വി.പാറ്റ് എം-3 യുടെ പ്രവര്‍ത്തനങ്ങള്‍ സ്വീപ് നോഡല്‍ ഓഫീസറും തഹസില്‍ദാറുമായ വി.എസ് വിജയകുമാര്‍ പരിചയപ്പെടുത്തി. അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്. ജയകല, പി.ടി അജയകുമാര്‍, എസ്.വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.

English summary
patthanamthitta konni by election sweep
topbanner

More News from this section

Subscribe by Email