Monday September 16th, 2019 - 5:55:am
topbanner
Breaking News
jeevanam

സാക്ഷരതാ പ്രവര്‍ത്തനം വിവിധ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കും : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Anusha Aroli
സാക്ഷരതാ പ്രവര്‍ത്തനം വിവിധ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കും : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട : ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തനം വിവിധ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലാ സാക്ഷരതാ മിഷന്റ ആഭിമുഖ്യത്തില്‍ കുളനട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലോക സാക്ഷരതാ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

ട്രാന്‍സ് ജന്‍ഡര്‍, ഇതര സംസ്ഥാനതൊഴിലാളികള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത മുഖ്യ പ്രഭാഷണം നടത്തി. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട സാക്ഷരതാദിന സന്ദേശം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാമണി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി മാത്യു, അസി. കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി. മുരുകദാസ്, ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് കണ്‍വീനര്‍ അഫ്‌സല്‍ ആനപ്പാറ, ജില്ലാ സാക്ഷരതാ സമിതി അംഗം എ. അമീര്‍ജാന്‍, പി.റ്റി.എ പ്രസിഡന്റ് ധര്‍മേന്ദ്രന്‍, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ജെ.നിസ, എസ്.ബിന്ദു, ട്രാന്‍സ്‌ജെന്‍ഡര്‍ കോ-ഓര്‍ഡിനേറ്റര്‍ നിരുപമ തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
patthanamthitta jilla panchayath president statement on Literacy
topbanner

More News from this section

Subscribe by Email