Wednesday November 13th, 2019 - 2:44:am
topbanner

കോന്നി ഉപതിരഞ്ഞെടുപ്പ് : ഉച്ചഭാഷിണി ഉപയോഗം, നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

Anusha Aroli
കോന്നി ഉപതിരഞ്ഞെടുപ്പ് : ഉച്ചഭാഷിണി ഉപയോഗം, നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാനാര്‍ഥികളും അവരുടെ പ്രചാരണപരിപാടികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണപരിപാടികളില്‍ ഉച്ചഭാഷിണി ഉപയോഗം, പ്രകടനം, റോഡ് ഷോ എന്നിവ നടത്തുമ്പോള്‍ ശബ്ദമലിനീകരണം ഉണ്ടാകാതെയും പൊതുജന സുരക്ഷ ഉറപ്പുവരുത്തുകയും വേണം. ചില പ്രചാരണ പരിപാടികള്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള പ്രചാരണ പരിപാടികള്‍ 19 ന് വൈകിട്ട് 5ന് അവസാനിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

English summary
patthanamthitta jilla collector talking about konni by election
topbanner

More News from this section

Subscribe by Email