Wednesday June 19th, 2019 - 10:37:pm
topbanner
topbanner

വിശപ്പുരഹിത കേരളം പദ്ധതി പത്തനംതിട്ടയില്‍ ഉടന്‍ ആരംഭിക്കും : ജില്ലാ കളക്ടര്‍ പി.ബി നൂഹ്

Anusha Aroli
വിശപ്പുരഹിത കേരളം പദ്ധതി പത്തനംതിട്ടയില്‍ ഉടന്‍ ആരംഭിക്കും : ജില്ലാ കളക്ടര്‍ പി.ബി നൂഹ്

പത്തനംതിട്ട :വിശപ്പുരഹിത കേരളം (സുഭിക്ഷ) പദ്ധതി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലാ ഭരണകൂടവും സിവില്‍ സപ്ലെസ് വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മിതമായ വിലയില്‍ ഗുണമേന്മയുള്ള പാകം ചെയ്ത ഒരു നേരത്തെ ഭക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

ജില്ലയില്‍ താമസിക്കുന്ന നിരാലംബര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ എത്തുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തില്‍ നൂറ് പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കാവുന്ന രീതിയിലാണ് സുഭിക്ഷ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. കിടപ്പു രോഗികള്‍, നിരാശ്രയര്‍, പ്രകൃതിക്ഷോഭം മൂലം പട്ടിണി അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം അവരുടെ വീട്ടില്‍ എത്തിച്ച് നല്‍കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, സാമൂഹിക നീതി ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, നഗരസഭകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി പ്രവര്‍ത്തനമാരംഭിക്കുക.ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന, വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
patthanamthitta district collector PB nooh talking about subiksha project
topbanner

More News from this section

Subscribe by Email