Monday September 16th, 2019 - 5:57:am
topbanner
Breaking News
jeevanam

വീണ്ടെടുത്ത വരട്ടാര്‍ വരുംതലമുറയ്ക്കുള്ള സമ്മാനം: വീണാ ജോര്‍ജ് എംഎല്‍എ

Anusha Aroli
വീണ്ടെടുത്ത വരട്ടാര്‍ വരുംതലമുറയ്ക്കുള്ള സമ്മാനം: വീണാ ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട : വീണ്ടെടുത്ത വരട്ടാര്‍ വരുംതലമുറയ്ക്ക് നല്‍കുന്ന സമ്മാനമാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആദിപമ്പ-വരട്ടാര്‍ ജലോത്സവം വരട്ടാര്‍ നദീമുഖത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. പുഴയുടെ വീണ്ടെടുപ്പിന്റെ ഉത്സവമാണ് ആദിപമ്പ-വരട്ടാര്‍ ജലോത്സവം. ആദി പമ്പ വരട്ടാര്‍ വീണ്ടെടുപ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. പുതുക്കുളങ്ങര, ആനയാര്‍, തൃക്കയില്‍ പാലങ്ങളുടെ നിര്‍മാണം നവംബറില്‍ ആരംഭിക്കും. നടപ്പാതാ നിര്‍മാണം ആരംഭിച്ചെന്നും എംഎല്‍എ പറഞ്ഞു.

വരട്ടാര്‍ പുനരുജജീവനത്തിനായി 25 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. വരട്ടാറിന് കുറുകെ എട്ട് പാലങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ മൂന്നു പാലങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തിലാണ്.

നിര്‍മാണ പ്രവര്‍ത്തനങ്ങളോടൊപ്പം വരട്ടാറിനെ പൂര്‍വസ്ഥിതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഡ്രഡ്ജിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമ ജലമേള ഫ്ളാഗ് ഓഫ് ചെയ്തു. ജലമേളയ്ക്ക് മുന്നോടിയായി വഞ്ചിപ്പാട്ട് മത്സരം നടന്നു.

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി അധ്യക്ഷത വഹിച്ചു. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ അനന്തഗോപന്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കൃഷ്ണകുമാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ രാജീവ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എല്‍ പ്രജിത, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജോണ്‍ വര്‍ഗീസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സബിത കുന്നത്തേട്ട്, ഗ്രാമപഞ്ചായത്തംഗം പ്രകാശിനി രമേശ്, ജോണ്‍ വര്‍ഗീസ്, സാലി ജേക്കബ്, വി.റ്റി. ശോശാമ്മ, പ്രസന്നകുമാര്‍, ഹരിത കേരളം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷ്, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ രാഹുല്‍ രാജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ രാജപ്പന്‍, എസ്. സുജാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
patthanamthitta aadhipamba varattaar boat race
topbanner

More News from this section

Subscribe by Email