Saturday April 4th, 2020 - 7:19:pm
topbanner

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ബ്രേക്ക് ദി ചെയിന്‍ പദ്ധതി നടപ്പിലാക്കി

Anusha Aroli
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ബ്രേക്ക് ദി ചെയിന്‍ പദ്ധതി നടപ്പിലാക്കി

പത്തനംതിട്ട (കോന്നി ):കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ബ്രേക്ക് ദി ചെയിന്‍ പദ്ധതി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നടപ്പിലാക്കി . കൈ കഴുകുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കി . കാവിന്‍റെ പ്രവേശന കവാടത്തില്‍ ഉള്ള സൌകര്യം എല്ലാ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി . ഈ സംവിധാനം സ്ഥിരമായി തുടരുമെന്ന് കാവ് പ്രസിഡണ്ട് അഡ്വ സി വി ശാന്ത കുമാര്‍ പറഞ്ഞു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഇന്ന് ദര്‍ശനം ഉണ്ടായിരിക്കില്ല

കോന്നി : സാംക്രമിക രോഗമായ കോവിഡ് 19 നിര്‍മ്മാര്‍ജനം ചെയ്യുന്നതിന്‍റെ ഭാഗമായി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശ പ്രകാരം ഇന്ന് ( 22/03/2020 )വിശ്വാസികള്‍ക്ക് ദര്‍ശനം നടത്തുവാന്‍ ഉള്ള സാഹചര്യം ഇല്ല . ആരോഗ്യ വകുപ്പിന്‍റെ അടിയന്തിര സന്ദേശം അനുസരിച്ച് ഇന്ന് രാവിലെ 5 മുതല്‍ വൈകിട്ട് 9 മണിവരെ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്തുവാന്‍ സാധിക്കില്ല എന്നു കാവ് ഭരണസമിതി അറിയിച്ചു . കാവ് ആചാര അനുഷ്ഠാന പൂജകള്‍ മുടക്കമില്ലാതെ നടക്കും എന്നു കാവ് പി ആര്‍ ഒ ജയന്‍ കോന്നി അറിയിച്ചു.

ജയന്‍ കോന്നി (കാവ് പി ആര്‍ ഓ)
8156933031,8281888276

 

English summary
pathanathitta kalleli ooraali appooppan kavu break the chain campaign
topbanner

More News from this section

Subscribe by Email