Wednesday February 26th, 2020 - 3:54:pm
topbanner

ബന്ധുക്കൾ ഉപേക്ഷിച്ച അമ്മയ്ക്ക് തണലേകി ആറന്മുള ജനമൈത്രി പോലീസ്

Anusha Aroli
ബന്ധുക്കൾ ഉപേക്ഷിച്ച അമ്മയ്ക്ക് തണലേകി ആറന്മുള ജനമൈത്രി പോലീസ്

പത്തനംതിട്ട : വൃദ്ധയും രോഗിയുമായ ആറന്മുള നാൽക്കാലിക്കൽ ഐക്കനാടത്ത് വീട്ടിൽ സൗദാമിനി അമ്മയെ ആണ് നോക്കാനാളില്ലാതെ ആറന്മുള ജനമൈത്രി പോലീസ് ഏറ്റെടുത്ത് പത്തനംതിട്ട കെന്നടി ചാക്കോ ചരിറ്റബിൾ ട്രസ്റ്റ് ദി നെസ്റ്റ് എന്ന സ്ഥാപനത്തിൽ എത്തിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമ്പൂർണ്ണ സാക്ഷരത നേടിയതായി അഭിമാനിക്കുന്ന നമ്മുടെ നാട്. എന്നാൽ ഇന്ന് കേരളിയന്റെ സംസ്കാരം മാതാപിതാക്കളെ ഒരു ബാധ്യതയായി കാണുന്ന പുതു സമൂഹം സൃഷ്ടിക്കപ്പെടുകയാണ് എന്ന് ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ്കുമാർ പറഞ്ഞു.ഇത് ഇന്ന് വലിയ ചോദ്യചിഹ്നമാവുകയാണ്.

അസ്ഥിഞ്ഞുറുങ്ങുന്ന വേദനതിന്നു അമ്മ ജന്മം നല്കിയ അമ്മയും ഉരുകുന്ന വെയിലിൽ പണിയെടുത്ത് അച്ഛനൊരു ജീവിതവും തന്നു  പക്ഷെ മക്കളിൽ നിന്നും ലഭിക്കേണ്ടത് ലഭിക്കുന്നില്ല ... എന്തിനാണ് മക്കൾ എന്ന് സ്വയം പരിശോധനയ്ക്ക് ഓരോ മക്കളും തയ്യാറാകണം.  വർദ്ധിക്യത്തിൽ തങ്ങളെ പോറ്റാനാണ് മക്കൾ ... അതിലും വലിയ ഒരു ദൗത്യവും മക്കളിൽ നിന്നും ഒരു മാതാപിതാക്കളും പ്രതിക്ഷിക്കുന്നില്ല .

ആ പ്രതീക്ഷ നല്കുന്ന പ്രവർത്തനങ്ങൾ അല്ല സമൂഹത്തിൽ നടക്കുന്നത്. ഇത് മാറണം. നാം തുണയാകണ്ട, സംരക്ഷണമേകണ്ട മാതാപിതാക്കൾക്ക് കരുതൽ നല്കാൻ മനസ് കാണിക്കാൻ എല്ലാ മക്കളും ഒന്നായി ചിന്തിക്കണമെന്നും സന്തോഷ് കുമാർ പറഞ്ഞു.

എസ് ഐ കെ.ദിജേഷ്, കെ.സി ബാബു ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത്, കെന്നടി ട്രസ്റ്റ് ചെയർമാൻ കെന്നടി ചാക്കോ സെക്രട്ടറി ആശ ക്യഷ്ണ എന്നിവർ സന്നിഹിതരായി.

English summary
pathanamthitta aranmula police saved saudhaminyamma
topbanner

More News from this section

Subscribe by Email