Wednesday July 17th, 2019 - 10:12:am
topbanner
topbanner

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂർ നഗരസഭയുടെ പങ്ക് അന്വേഷണ വിധേയമാക്കണം : സതീശൻ പാച്ചേനി

NewsDesk
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂർ നഗരസഭയുടെ പങ്ക് അന്വേഷണ വിധേയമാക്കണം : സതീശൻ പാച്ചേനി

കണ്ണൂർ: ബക്കളം നെല്ലിയോട്ടെ പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമ കൊറ്റാളി പാറയിൽ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തേണ്ടതും പ്രസ്തുത സംഭവത്തിൽ ആന്തൂർ നഗരസഭ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് സതീരൻ പാച്ചേനി.

പ്രവാസ ജീവിതത്തിന്റെ പ്രതിസന്ധികൾ തരണം ചെയ്ത് നേടിയ സമ്പാദ്യം സ്വന്തം നാട്ടിൽ മുതൽ മുടക്കി പൊതു ഉപയോഗത്തിന് പറ്റിയ ഒരു സ്ഥാപനം ആരംഭിച്ചപ്പോൾ പ്രവർത്തനാനുമതി നൽകാതെ പീഢിപ്പിച്ച് വ്യവസായിയെ മരണത്തിലേക്ക് നയിക്കാൻ കാരണമായ സംഭവം ഏറെ ഗൗരവതരമാണ്.

നിയമങ്ങളും ചട്ടങ്ങളും പാലിച്ച് എല്ലാവിധ സാങ്കേതിക അനുമതികളും നേടി ഓഡിറ്റോറിയം പണികഴിപ്പിച്ചതിന് ശേഷം പ്രവർത്തനാനുമതി നല്കാത്തത് നഗരസഭയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് .

നഗരസഭയുടെ ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ട് ബോധപൂർവ്വം പ്രവാസി വ്യവസായിയെ മാനസികമായി തളർത്താനും സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി നല്കുന്നതിൽ ഹിതകരമല്ലാത്ത ഇടപെടൽ നടത്തിയോ എന്നും പരിശോധിക്കപ്പെടണം.

വ്യവസായിയെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഉന്നതതല അന്വേഷത്തിലൂടെ മാത്രമേ യഥാർത്ഥ സത്യം പുറത്ത് വരികയുള്ളൂ എന്നും സംഭവത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് ജില്ലാ പോലീസ് ചീഫ് തന്നെ കേസ് അന്വേഷണം നടത്തി മരണത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീരൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജില്ലാ പോലീസ് ചീഫിന് സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സതീശൻ പാച്ചേനി പരാതിയും നല്കി.

ഇന്ന് പുലർച്ചെ കൊറ്റാളി അരയമ്പേത്തെ പാറയിൽ സാജനാണ് (49) വീട്ടിൽ തൂങ്ങി മരിച്ചത്. ബക്കളം നെല്ലിയോട്ട് നിർമിച്ച ഓഡിറ്റോറിയത്തിന്റെ പണി പൂർത്തീകരിച്ചതിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റും ബിൽഡിങ്ങ് നമ്പറും നഗരസഭ നിഷേധിച്ചതിനെ തുടർന്ന് സാജൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുനെന്നും ഇതിൽ മനംനൊന്താണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊറ്റാളിയിലെ പരേതരായ ലക്ഷമണൻ മൈഥിലി ദമ്പതികളുടെ മകനാണ് സാജൻ . ഭാര്യ: ബീന. മക്കൾ: പാർത്ഥിവ് - പ്ലസ് വൺ വിദ്യാർത്ഥി, അർപ്പിത.

English summary
bakkamal parthas building owner suicide
topbanner

More News from this section

Subscribe by Email