Monday March 30th, 2020 - 6:15:pm
topbanner

പരിയാരം പഞ്ചായത്ത് നീര്‍ത്തട ഗ്രാമസഭ 15ന് പുളിയൂലില്‍

NewsDesk
പരിയാരം പഞ്ചായത്ത് നീര്‍ത്തട ഗ്രാമസഭ 15ന് പുളിയൂലില്‍

തളിപ്പറമ്പ്: നീര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലയിലെ രണ്ടാമത്തെ നീര്‍ത്തട പദ്ധതിയായ വായാട് നീര്‍ത്തട ഗ്രാമസഭയും 15ന് നടക്കുമെന്ന് പഞ്ചായത്ത് അധികൃതർ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ 2019-20 സമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തദ്ദേശ സയംഭരണ സ്ഥാപനങ്ങള്‍ക്ക് നീര്‍ത്തടാധിഷ്ഠിത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയതില്‍ തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ ഒന്‍പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതകേരളമിഷന്‍,സോയില്‍ സര്‍വേ ആന്റ് കണ്‍സര്‍വേഷന്‍, ഇറിഗേഷന്‍ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സാമൂഹ്യപ്രവര്‍ത്തകരുടെയും ജനപധിനിധികളുടെയും പങ്കാളിത്തത്തോടെ നീര്‍ത്തടനടത്തം നടത്തിനീര്‍ത്തട വികസന മാസ്റ്റര്‍പ്ലാന്‍, ഡി.പി.ആര്‍ എന്നിവ തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിരുന്നു.800 കോടി രൂപയുടെ പദ്ധതികളാണ് ജയിംസ്മാത്യു എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം അനുവദിച്ച തുക ഏറ്റവും കൂടുതല്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവും നേരിട്ട കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പഴശി നീര്‍ത്തടത്തിനും പരിയാരം പഞ്ചായത്തിലെ വായാട് നീര്‍ത്തടത്തിനുമാണ്.

നീര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വായാട് നീര്‍ത്തടത്തിലെ മുഴുവന്‍ കുടുംബങ്ങളേയും പങ്കെടുപ്പിച്ച് നടത്തുന്ന നീര്‍ത്തട ഗ്രാമസഭ നാളെ വൈകുന്നേരം നാലിന് പുളിയൂല്‍ സാംസ്‌ക്കാരിക നിലയത്തില്‍ ചേരുന്നു. ഹരിതകേരള മിഷന്റെ ഭാഗമായി പരിയാരം പഞ്ചായത്തിലെ വായാട് ആലുള്ള പൊയിലില്‍ പച്ചത്തുരുത്ത്, മേനച്ചൂരില്‍ ജൈവപാര്‍ക്ക് എന്നിവയും ആരംഭിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ എ.രാജേഷ്, കെ.വി.രമ, വി.പി.സന്തോഷ്‌കുമാര്‍, എം.ടി.മനോഹരന്‍, പി.പി.രഘു എന്നിവര്‍ പങ്കെടുത്തു.

English summary
pariyaram panchayathu neerthada gramasabha
topbanner

More News from this section

Subscribe by Email