Monday September 16th, 2019 - 5:52:am
topbanner
Breaking News
jeevanam

നവ്യാനുഭവങ്ങളുടെ ആത്മീയകേന്ദ്രമായി പരിയാരം മദര്‍ഹോം 15 വര്‍ഷം പിന്നിടുന്നു

sneha
നവ്യാനുഭവങ്ങളുടെ ആത്മീയകേന്ദ്രമായി പരിയാരം മദര്‍ഹോം 15 വര്‍ഷം പിന്നിടുന്നു

പരിയാരം(കണ്ണൂര്‍): നവ്യാനുഭവങ്ങളുടെ ആത്മീയകേന്ദ്രമായി മാറിയ പരിയാരം മദര്‍ഹോം പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു. നാട്ടിലും മറുനാട്ടിലുമായി കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ 1,36,580 പേര്‍ക്ക് ആത്മീയ ശുശ്രൂഷകളിലൂടെ ശാന്തിയും സമാധാനവും പകര്‍ന്നുനല്‍കിയ മദര്‍ഹോമില്‍ 15-ാം വാര്‍ഷികാഘോഷങ്ങളോടൊപ്പം സപ്തംബര്‍ 14 ശനിയാഴ്ച്ച വചനാഗ്നി ബൈബിള്‍ കണ്‍വെന്‍ഷനും സംഘടിപ്പിച്ചിട്ടുണ്ട്.

രാവിലെ 9.15 ന് ജപമാല, നന്‍മനിറഞ്ഞ മറിയം, സമര്‍പ്പണം എന്നിവയോടെയാണ് പരിപാടികളുടെ തുടക്കം. 10 മണിക്ക് വിശുദ്ധ കുര്‍ബാനക്ക് തലശേരി അതിരൂപത പ്രഥമ മെത്രാപൊലീത്ത മാര്‍.ജോര്‍ജ് വലിയമറ്റം കാര്‍മികത്വം വഹിക്കും. ഉച്ചക്ക് 12 മണിക്ക് പ്രസിദ്ധ വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമാത്ര വചന സന്ദേശം നല്‍കും.


ഫാ.മാത്യു ആശാരിപ്പറമ്പില്‍ 15 വര്‍ഷം മുമ്പ് തുടക്കംകുറിച്ച മദര്‍ഹോം ഇന്ന് കേരളത്തിലും പുറത്തും ആയിരക്കണക്കിനാളുകള്‍ക്ക് ആത്മീയശാന്തി പകരുന്ന ഒരു കേന്ദ്രമായി മാറിക്കഴിഞ്ഞു. എല്ലാ മാസങ്ങളിലും വിവിധ ധ്യാനങ്ങള്‍ക്കായി ചുരുങ്ങിയത് ആയിരം പേരാണ് ഇവിടയെത്തി ആത്മശാന്തിയുടെ വെളിച്ചം ഏറ്റുവാങ്ങി തിരിച്ചുപോകുന്നത്.

സമൂഹത്തിലെ വിവിധ തുറകളില്‍പെട്ടവര്‍ക്ക് ജാതി-മതഭേദമില്ലാതെ ആന്തരിക സൗഖ്യധ്യാനവും, ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കുള്ള ദമ്പതിധ്യാനവും, യുവതിയുവാക്കള്‍ക്കുള്ള യുവജനധ്യാനവും, കുട്ടികള്‍ക്് ക്രിസ്റ്റിന്‍ധ്യാനവും, ശ്രവണവൈകല്യമുള്ളവര്‍ക്ക് എഫ്ഫാത്ത ധ്യാനവും നടത്തുന്നതിന് പുറമെ നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലുള്ളവര്‍ക്കായി കന്നഡ ധ്യാനവും നടത്തുന്നുണ്ട്.

ഇത് കൂടാതെ എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചക്ക് ശേഷം രണ്ടുമണിവരെ കൗണ്‍സിലിങ്ങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗികളായവര്‍ക്ക് കിടന്നുകൊണ്ട് ധ്യാനിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി പതിനായിരത്തോളം പേര്‍ 15-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് എത്തിച്ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഫാ.സെബാസ്റ്റ്യന്‍ പുതുപ്പള്ളില്‍ ഡയരക്ടറായി പ്രവര്‍ത്തിച്ചുവരുന്ന മദര്‍ഹോമില്‍ ധ്യാന ബുക്കിങ്ങിനും പ്രാര്‍ത്ഥനാ സഹായങ്ങള്‍ക്കും 9446567101, 8606603101 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വെബ് : http://motherhomeretreatcenter.com

English summary
pariyaram mother home 15th anniversary
topbanner

More News from this section

Subscribe by Email