Monday September 16th, 2019 - 5:58:am
topbanner
Breaking News
jeevanam

ആംബുലന്‍സുകള്‍ക്ക് ടോള്‍പ്ലാസയില്‍ മാര്‍ഗതടസം; പ്രതിഷേധവുമായി ആംബുലന്‍സ് ജീവനക്കാര്‍

Anusha Aroli
ആംബുലന്‍സുകള്‍ക്ക് ടോള്‍പ്ലാസയില്‍ മാര്‍ഗതടസം; പ്രതിഷേധവുമായി ആംബുലന്‍സ് ജീവനക്കാര്‍

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ആംബുലന്‍സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോള്‍പ്ലാസയിലേക്ക് മാര്‍ച്ച് നടത്തി. 25 ഓളം ആംബുലന്‍സുകള്‍ ആമ്പല്ലൂരില്‍ നിന്ന് നിരനിരയായിട്ടാണ് ടോള്‍ പ്ലാസയിലേക്ക് നീങ്ങിയത്.

അത്യാസന്ന രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ക്ക് കടന്നു പോകാന്‍ എമര്‍ജന്‍സി ട്രാക്കുകള്‍ ഒരുക്കുക, ടോള്‍ കമ്പനി ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക, എമര്‍ജന്‍സി ട്രാക്കിന് മുന്‍പിലെ ഗതാഗത തടസ്സം നീക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ ടോള്‍പ്ലാസ അധികൃതര്‍ക്ക് പരാതി നല്‍കി. ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷെറീഫ് ഗുരുവായൂര്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി പി.എസ്. സുശീല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ.ബി.സച്ചു, സുരേഷ്, റാഷി ചങ്ങരംകുളം, എം.വി. റിജില്‍, കെ.പ്രമോദ്, പ്രിബനന്‍ ചുണ്ടേലപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ദൂരെ നിന്ന് ആംബുലന്‍സ് വരുന്നതുകണ്ടാലും എമര്‍ജന്‍സി ട്രാക്കിലെ ഗതാഗത തടസം നീക്കാനോ ട്രാക്ക് തുറന്നുകൊടുക്കാനോ കമ്പനി അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍ നിന്ന് എറണകുളത്തേക്ക് രോഗിയെ കൊണ്ടുപോകാന്‍ പോയ ഐ.സി.യു ആംബുലന്‍സ് സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞിട്ട് ഡ്രൈവറെ അസഭ്യം പറഞ്ഞിരുന്നു. ഇത്തരത്തില്‍ ആംബുലന്‍സുകള്‍ക്ക് തടസം സൃഷ്ടിക്കുന്ന കമ്പനി അധികൃതരുടെ നടപടിക്കെതിരെയാണ് സമരം നടന്നത്. ടോള്‍പ്ലാസയിലെ എറണാകുളം ഭാഗത്തേക്ക് പോകുന്ന എമര്‍ജന്‍സി ട്രാക്കില്‍ തടസമായി നില്‍ക്കുന്ന ബോര്‍ഡ് മാറ്റിസ്ഥാപിക്കാമെന്നും, ആംബുലന്‍സിന് സുഗമമായി പോകാന്‍ വഴിയൊരുക്കാമെന്നുമുള്ള കമ്പനി അധികൃതരുടെ ഉറപ്പിലാണ് ആംബുലന്‍സ് ജീനക്കാര്‍ സമരം അവസാനിപ്പിച്ചത്.

English summary
paliyekkara tollplassa ambulance strike
topbanner

More News from this section

Subscribe by Email