Wednesday September 23rd, 2020 - 6:56:pm

ശ്രീകൃഷ്ണപുരത്ത് മിനിലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Aswani
ശ്രീകൃഷ്ണപുരത്ത് മിനിലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ശ്രീകൃഷ്ണപുരം: ബൈക്ക് മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കരിമ്പുഴ തോട്ടര ചാളയില്‍ ഉണ്ണിരയുടെ മകന്‍ പാലന്‍ (45) ആണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച്ച വൈകീട്ട് നാലേമുക്കാലിന് ശ്രീകൃഷ്ണപുരം വില്ലേജ് ഓഫീസിന് മുന്നിലായിരുന്നു അപകടം. പാലന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബസിനെ മറികടന്ന് വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളിക്കുറുപ്പ് മരമില്ലിലെ ജീവനക്കാരനാണ് പാലന്‍. ഭാര്യ: സരസ്വതി. മക്കള്‍: ഭാനുപ്രിയ, ബബിത, ഷിബിന്‍, വിപിന്‍.

English summary
a man died in bike accident at sreekrishnapuram
topbanner

More News from this section

Subscribe by Email