Friday February 28th, 2020 - 4:00:pm
topbanner

പാലക്കാട് ഗൃഹോപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം : ഒരാള്‍ പിടിയില്‍

princy
പാലക്കാട്  ഗൃഹോപകരണങ്ങള്‍ വാഗ്ദാനം ചെയ്ത്  പണം  തട്ടിയ സംഭവം  :  ഒരാള്‍ പിടിയില്‍

പാലക്കാട്:സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങുന്നയാള്‍ പിടിയില്‍. വടക്കാഞ്ചേരി കുമരനെല്ലൂര്‍ ഓട്ടുപാറ അരങ്ങത്ത് പറമ്പില്‍ അക്ബറി(50)നെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. മുളഞ്ഞൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ കയറി ടി.വി, ഫ്രിഡ്ജ്, തുന്നല്‍ മെഷീന്‍ തുടങ്ങിയ സാധനങ്ങള്‍ തവണ വ്യവസ്ഥയില്‍ എത്തിക്കാമെന്ന് പറഞ്ഞ് മുന്‍കൂര്‍പണം വാങ്ങി മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്നാണ് പോലീസ് പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുളഞ്ഞൂര്‍ സ്വദേശിനിയോട് സാധനങ്ങള്‍ എത്തിക്കാമെന്നറിയിച്ചപ്പോള്‍ പണമില്ലെന്ന് പരാതിക്കാരി പറഞ്ഞു. എങ്കില്‍ കഴുത്തില്‍ കിടക്കുന്ന മാല തന്നാല്‍ മതിയെന്ന് പറഞ്ഞ് മാല ഊരി വാങ്ങി. സാധനങ്ങളുമായി വാഹനം വരുന്നുണ്ടെന്ന് പറഞ്ഞ് മുങ്ങിയ ഇയാളെ പിന്നീട് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല. പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒറ്റപ്പാലം പോലീസ് കുളപ്പുള്ളിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ഒറ്റപ്പാലം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മാത്രം 25,000 രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി പതിനഞ്ച് സമാനമായ കേസുകള്‍ ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒറ്റപ്പാലം സി.ഐ: എം. സുജിത്ത്, എസ്.ഐ: വിപിന്‍ കെ. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

English summary
palakkad Fraud case one person was arrested
topbanner

More News from this section

Subscribe by Email