Monday October 21st, 2019 - 3:05:am
topbanner

പാലാ ഉപതെരഞ്ഞെടുപ്പ് : കാഴ്ച വൈകല്യമുള്ളവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ ഡമ്മി ബാലറ്റ് പേപ്പര്‍ : ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യം

princy
പാലാ ഉപതെരഞ്ഞെടുപ്പ് : കാഴ്ച വൈകല്യമുള്ളവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ ഡമ്മി ബാലറ്റ് പേപ്പര്‍ : ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യം

കോട്ടയം:കാഴ്ചവൈകല്യമുള്ളവര്‍ക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യുന്നതിന് ഒരോ പോളിംഗ് ബൂത്തിലും ബ്രെയില്‍ ലിപിയില്‍ ഡമ്മി ബാലറ്റ് പേപ്പറുകള്‍ ലഭ്യമായിരിക്കും. ഇത് വായിച്ച് ബാലറ്റിലെ ക്രമനമ്പര്‍ മനസ്സിലാക്കി വോട്ടിംഗ് മെഷീന്‍െറ സൈഡിലുള്ള ബ്രെയിലി ലിപിയിലുള്ള നമ്പര്‍ മനസ്സിലാക്കി വോട്ട് രേഖപ്പെടുത്താവുന്നതാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭിന്നശേഷിയുള്ളവരെ പോളിംഗ് ബൂത്തുകളിലെത്തിക്കാന്‍ സംവിധാനം

മണ്ഡലത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഭിന്നശേഷിക്കാരെയും പോളിംഗ് ബൂത്തിലെത്തിക്കാന്‍ ഒട്ടേറെ സൌകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത ആളുകള്‍ക്ക് വീട്ടിലെത്തി വോട്ടിംഗിന് കൊണ്ടുപോകുന്ന സമയം വരെ രേഖപ്പെടുത്തിയിട്ടുള്ള പ്രത്യേക വോട്ടര്‍ സ്ലിപ്പ് ബി.എല്‍.ഒ. മാര്‍ മുഖേന വിതരണം ചെയ്തു വരുന്നു.

ഈ വിഭാഗത്തില്‍ പ്പെട്ടവരെ ബൂത്തുകളില്‍ എത്തിക്കുന്നതിനായി റൂട്ട് ഓഫീസര്‍, എന്‍.എസ്.എസ്. വോളിയന്‍റിയര്‍മാര്‍, ബി.എല്‍.ഒ. മാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇതിനാവശ്യമായ വാഹനങ്ങള്‍, വീല്‍ചെയറുകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

English summary
pala election Dummy ballot paper in Braille script
topbanner

More News from this section

Subscribe by Email