Friday December 6th, 2019 - 11:04:pm
topbanner

മലപ്പുറം മേള വിജയിപ്പിക്കാന്‍ വനിതാ ലീഗും ജനപ്രതിനിധികളും രംഗത്തിറങ്ങണം : പി. ഉബൈദുള്ള എം എല്‍ എ

Anusha Aroli
മലപ്പുറം മേള വിജയിപ്പിക്കാന്‍ വനിതാ ലീഗും ജനപ്രതിനിധികളും രംഗത്തിറങ്ങണം  : പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : പ്രളയത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. പ്രകൃതി ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായമെത്തിക്കാന്‍ എല്ലാ ഏജന്‍സികളും തയ്യാറാവണം. സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 22 മുതല്‍ മലപ്പുറം മണ്ഡലം യൂത്ത് ലീഗ് മലപ്പുറത്ത് നടത്തുന്ന പ്രളയാനന്തര മലപ്പുറത്തെ വീണ്ടെടുക്കാന്‍ നടത്തുന്ന മലപ്പുറം മേളയുടെ വിജയത്തിനായി വനിതാ ലീഗ് നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി വി റ മുസ്തഫ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍, കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ അഷ്‌റഫ് പാറച്ചോടന്‍ ,എന്‍ പി അക്ബര്‍, എ പി ഷെരീഫ്, സൈഫു വല്ലാഞ്ചിറ, കെ പി സവാദ് മാസ്റ്റര്‍, ഷാഫി കാടേങ്ങല്‍, സി എച്ച് യൂസഫ്, ഒ പി ഹുസൈന്‍, മുനിസിപ്പല്‍ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

English summary
p ubidulla MLA talking about malappuram mela
topbanner

More News from this section

Subscribe by Email