Sunday March 29th, 2020 - 11:04:pm
topbanner

പി അനന്തൻ സ്മാരക പുരസ്കാരം എം രഘുനാഥിനും അനിൽകുരുടത്തിനും

Anusha Aroli
പി അനന്തൻ സ്മാരക പുരസ്കാരം എം രഘുനാഥിനും അനിൽകുരുടത്തിനും

കണ്ണൂർ :പി അനന്തൻ സ്മാരക പുരസ്കാരം എം രഘുനാഥിനും അനിൽകുരുടത്തിനും. സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന പി അനന്തന്റെ സ്മരണയ്ക്കായി പെരളശ്ശേരി പി അനന്തൻ അനുസ്മരണ കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് ദേശാഭിമാനി തിരുവനന്തപുരം യൂനിറ്റിലെ അസി. എഡിറ്റർ എം രഘുനാഥ്, മലയാള മനോരമ കണ്ണൂർ യൂനിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് അനിൽകുരുടത്തും അർഹരായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2019ലെ രാഷ്ട്രീയ അവലോകന വിശകലന റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരം. 24ന് വൈകീട്ട് 3ന് കണ്ണൂർ പ്രസ്സ്ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ സിപിഐഎം പോളിറ്റ്ബ്യൂറോം അംഗം എംഎ ബേബി പുരസ്കാരങ്ങൾ സമർപ്പിക്കും. ജില്ലാ സെക്രട്ടറി എംവി ജയരാജൻ പങ്കെടുക്കും. എം രഘുനാഥ് എഴുതിയ മക്കൾ വരുനമ്പോൾ ആദർശം വഴിമാറും, മാൻഡ്രേക്കിന്റെ തല ഭാസിയുടെ സീറ്റ് എന്നീ റിപ്പോർട്ടുകളും അനിൽകുരുടത്ത് എഴുതിയ ഓരം ചേർന്നു എന്ന രാഷ്ട്രീയ ലേഖന പരമ്പരയിലെ റിപ്പോർട്ടുകളുമാണ് പുരസ്കാരത്തിന് അർഹമായത്.

കെ വി കുഞ്ഞിരാമൻ കൺവീനറായ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരം നിർണയിച്ചത്. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ സ്വദേശിയായ എം രഘുനാഥ് 1993 മുതൽ ദേശാഭമിനായിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ തിരുവനന്തപുരം യൂനിറ്റിൽ അസി. എഡിറ്ററാണ്. സി കൃഷ്ണൻ നായർ സ്മാരക മാധ്യമ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ടി 21 ഫെയിസ് ബുക്ക് ചാനലിൽ വാർത്താ വിചാരണ പക്തിയുടെ അവതാരകനാണ്. ഭാര്യ ഭാഗ്യ ശ്രീദേവി. മക്കൾ അനുപം രഘുനാഥ്, അൽക്കാദേവി. 1993ൽ മാധ്യമം പത്രത്തിലൂടെയാണ് അനിൽകുരുടത്ത് മാധ്യമ രംഗത്ത് വന്നത്. 1999 മുതൽ മലയാള മനോരമയിലാണ്.

പിഡി സെബാസ്റ്റ്യൻ സ്മാരക അവാർഡ്, പത്രാധിപർ കെ സുകുമാരൻ സ്മാരക അവാർഡ്, പിവികെ നെടുങ്ങാടി പുരസ്കാരം, എൻഎഎംകെ ഫൗണ്ടേഷൻ മാധ്യമ അവാർഡ്, കലാകേരളം മാധ്യമ പുരസ്കാരം, സി കൃഷ്ണൻ നായർ സ്മാരക മാധ്യമ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മൂന്ന് ജയരാജൻമാർ(ജീവിതം), ദേശ സ്മരണകൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ എൻകെ മീരാഭായ്. മക്കൾ വിധുതരുൺ, പ്രയാഗ് പവൻ(ഇരുവരും വിദ്യാർത്ഥികൾ). കോഴിക്കോട് മുക്കം കുമാരനെല്ലൂർ സ്വദേശിയാണ്.

 

 

English summary
p anandam memorial award won m raghu nath and anil kurudath
topbanner

More News from this section

Subscribe by Email