Monday October 21st, 2019 - 3:04:am
topbanner

പ്രളയ ദുരിതബാധിതര്‍ക്ക് സഹായവുമായി ഓര്‍മച്ചെപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്

princy
പ്രളയ ദുരിതബാധിതര്‍ക്ക് സഹായവുമായി ഓര്‍മച്ചെപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്

പത്തനംതിട്ട:പ്രളയ ദുരിതം ബാധിച്ച ജനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് ഓര്‍മച്ചെപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്തു. ട്രസ്റ്റ് അംഗങ്ങള്‍ സമാഹരിച്ച 40,000  രൂപയുടെ ചെക്ക് പ്രസിഡന്റ് ബിനോജ് ചെങ്ങറ ജില്ലാ കളക്ടര്‍ പി ബി നൂഹിന് കൈമാറി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ  1995-96 പത്താം ക്ലാസ് ബാച്ചിലെ 57 പേര്‍ ചേര്‍ന്ന് ആരംഭിച്ച സംഘടനയാണ് ഓര്‍മച്ചെപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്. കഴിഞ്ഞ വര്‍ഷത്തെയും  ഈ വര്‍ഷത്തെയും പ്രളയ സമയത്ത് ട്രസ്റ്റ് സഹായങ്ങള്‍ നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ഓര്‍മച്ചെപ്പ് കമ്മിറ്റി അംഗങ്ങളായ അനീഷ് കണ്ണന്‍മല,  ജെന്‍സി റെജി, ജയശ്രീ സുരേഷ്, ജോമോന്‍ ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.  

English summary
ormacheppu Charitable Trust to help flood victims
topbanner

More News from this section

Subscribe by Email