Friday August 7th, 2020 - 1:32:am

തൃശ്ശൂരിൽ ഇന്ന് ഓറഞ്ച് അലർട്ട്

Anusha Aroli
തൃശ്ശൂരിൽ ഇന്ന് ഓറഞ്ച് അലർട്ട്

തൃശൂർ : ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഈ സാഹചര്യത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മി.മീ വരെ മഴ) അതിശക്തമായതോ (115 മി.മീ മുതൽ 204.5 മി.മീ. വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. നാളെ (ആഗസ്റ്റ് 09) തൃശൂർ ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നൽകിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അലർട്ട്: പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അലർട്ട്: പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതുനിർദേശങ്ങൾ

ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (രാത്രി 7-രാവിലെ 7) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്.
മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്. ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. മുന്നറിയിപ്പിൽ മാറ്റം വരാനുള്ള സാധ്യതയുണ്ടെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


കാലവർഷം: ആറ് വീടുകൾക്ക് നാശനഷ്ടം;
വീട് തകർന്ന് ഒരാൾക്ക് പരിക്ക്

കാലവർഷം കനത്തതോടെ കഴിഞ്ഞ ദിവസം ജില്ലയിൽ ആറു വീടുകൾക്ക് നാശനഷ്ടം ഒരാൾക്ക് പരിക്കേറ്റു. മുകുന്ദപുരം താലൂക്കിൽ ചെങ്ങാലൂർ വില്ലേജിൽ എസ് എൻ പുരം ചുള്ളിപ്പറമ്പിൽ ജയതിലകന്റെ ഓടിട്ട വീട് പൂർണമായും തകർന്നു. 2.5 ലക്ഷം രൂപ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ചാലക്കുടി വെള്ളിക്കുളങ്ങര വില്ലേജിൽ ചൊക്കന ഓട്ടുപാറകാരൻ അബ്ദുറഹ്മാന്റ ഓടിട്ട വീട് തകർന്നാണ് മകൻ മുഹമ്മദാലി(40) ക്ക് പരിക്കേറ്റത്. തലപ്പിള്ളി താലൂക്കിൽ വെങ്ങാനെല്ലൂർ കുണ്ടുകടവിൽ ലക്ഷ്മിക്കുട്ടിയമ്മ, പുല്ലൂർ വില്ലേജിൽ രാമചന്ദ്രൻ എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നു. ചാലക്കുടി താലൂക്കിൽ പള്ളിയുടെ മേൽക്കൂര മേഞ്ഞ ഷീറ്റ് കാറ്റിൽ പറന്ന് രണ്ടു വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളിലായി അഞ്ചു കുടുംബങ്ങളിലെ 16 പേർ താമസിക്കുന്നുണ്ട്.

പൊരിങ്ങൽക്കുത്ത്: ജാഗ്രത വേണം

ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്ക് ഒഴുകിയെത്തുന്ന അധികജലം തുറന്നുവിടുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ജലനിരപ്പ് 419.41 മീറ്ററിൽ നിലനിർത്തുന്നതിന്റെ ഭാഗമായാണിത്. നീരൊഴുക്ക് കൂടുതലായാൽ അണക്കെട്ടിന്റെ സ്ലൂയിസ് വാൽവ് തുറക്കാനും സാധ്യതയുണ്ട്. ചെളിവെളളം കൂടുതലായി പുഴയിലേക്ക് ഒഴുകിയെത്താൻ ഇതിനിടയാകും. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Read more topics: orange alert,thrissur
English summary
orange alert in thrissur
topbanner

More News from this section

Subscribe by Email