Friday August 7th, 2020 - 12:50:am

ഓറഞ്ച് അലേര്‍ട്ട്: ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

Anusha Aroli
ഓറഞ്ച് അലേര്‍ട്ട്: ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

കണ്ണൂർ: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് രണ്ടുദിവസം ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുലാമഴ ശക്തമാവുകയാണെങ്കില്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കൈക്കൊള്ളണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി. പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, കെഎസ്ഇബി തുടങ്ങി ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സേവനം അലേര്‍ട്ട് കാലയളവില്‍ ഉറപ്പുവരുത്തണം.

കഴിഞ്ഞ മഴക്കാലത്ത് വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവരും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. അനിവാര്യ ഘട്ടത്തില്‍ ആളുകളെ മാറ്റിത്താമസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേത് ഓഫീസര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വൈകുന്നേരങ്ങളില്‍ മഴ ശക്തമാവാന്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഉണ്ടാവാനിടയുള്ള അപകടങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.

തുലാവര്‍ഷ മഴയോടൊപ്പം ഇടിമിന്നലുണ്ടാവാനുള്ള സാധ്യതയും പ്രത്യേകം പരിഗണിക്കണം.അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, തളിപ്പറമ്പ് സബ്കലക്ടര്‍ എസ് ഇലാക്യ, ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) വി വിശാലാക്ഷി, വിവിധ വകുപ്പുദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
orange alert Kannur District Disaster Relief Authority
topbanner

More News from this section

Subscribe by Email