Tuesday November 19th, 2019 - 10:59:pm
topbanner

യുവതിയുടെ ദുരൂഹ മരണം ; പൊലീസുകാരനായ ഭർത്താവ് അറസ്റ്റിൽ

Anusha unnikrishnan
യുവതിയുടെ ദുരൂഹ മരണം ; പൊലീസുകാരനായ ഭർത്താവ് അറസ്റ്റിൽ

യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പഴുതൂര്‍ പുന്നക്കാട് സുരേഷ്‌കുമാറിനെയാണ് അറസ്റ്റു ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളിലാണ് കേസെടുത്തിട്ടുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


സുരേഷ്‌കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് അഞ്ജുവിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഇരുവരും തമ്മില്‍ നേരത്തെ മുതല്‍ തര്‍ക്കം നിലനിന്നിരുന്നതായി അഞ്ജുന്റെ ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അ‍ഞ്ജുവിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നും മൂന്ന് മണിക്കൂറിന് ശേഷമാണ് മറ്റുളളവരെ വിവരമറിയിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

 

 

Read more topics: neyyattinkara , murder
English summary
neyyatinkara lady's murder husband arrested
topbanner

More News from this section

Subscribe by Email