Thursday November 21st, 2019 - 11:44:am
topbanner

പ്രതിസന്ധികളെ തോല്‍പ്പിച്ച് പത്തനംതിട്ട സ്വദേശി അനില്‍കുമാറും കുടുംബവും പുതിയ വീട്ടില്‍

Anusha Aroli
പ്രതിസന്ധികളെ തോല്‍പ്പിച്ച് പത്തനംതിട്ട സ്വദേശി അനില്‍കുമാറും കുടുംബവും പുതിയ വീട്ടില്‍

പത്തനംതിട്ട : പ്രളയത്തോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിടത്തു നിന്നാണ് സര്‍ക്കാരിന്റെയും സുമനസുകളുടെയും കൈപിടിച്ച് കുറ്റൂര്‍ സൂര്യ ഭവനില്‍ അനില്‍കുമാറിന്റെയും കുടുംബത്തിന്റെയും തിരിച്ചു വരവ്. തടിപ്പണിക്കാരനായിരുന്ന അനില്‍കുമാര്‍ മരം വെട്ടുന്നതിനിടയില്‍ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയായിട്ട് പന്ത്രണ്ടുവര്‍ഷം കഴിഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാര്യ സുജ തൊഴിലുറപ്പിനു പോയി കിട്ടുന്ന തുകയായിരുന്നു അനിലിന്റെ കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗം. അനിലിന്റെ ജീവിത സാഹചര്യം കണ്ടറിഞ്ഞ സുമനസുകളും, അയല്‍ക്കാരും ചേര്‍ന്നാണ് മാടക്കട തുടങ്ങാന്‍ സഹായിച്ചത്. ഇതിലൂടെ ജീവിതത്തിന് താളം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് മഹാപ്രളയം അനിലിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകള്‍ക്കു മേല്‍ വിലങ്ങുതടിയായി വന്നത്.

പ്രളയം കുറ്റൂര്‍ പ്രദേശത്തെ ഒന്നാകെ ബാധിച്ചപ്പോള്‍ അനിലിന് ആകെ ഉണ്ടായിരുന്ന കിടപ്പാടം നഷ്ടമായി. വീടും സാധനങ്ങളും വസ്ത്രങ്ങളും കുട്ടികളുടെ പാഠപുസ്തങ്ങളുമെല്ലാം പ്രളയം കവര്‍ന്നു. ഭാര്യ സുജയ്ക്കും മക്കളായ അജിത്തിനും ദേവുവിനും ഒപ്പം എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച അനില്‍ കുമാറിന് താങ്ങായി മാറുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 95100 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍നിന്നും രണ്ടു ഗഡുക്കളായി 1,52,450 രൂപയും ലഭിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നാലു ലക്ഷം രൂപയും മിച്ചം പിടിച്ചതും സ്വരുകൂട്ടിയതും ബന്ധുക്കളുടെയും സുമനസുകളുടേയും സഹായത്താലാണ് പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് അനിലും കുടുംബവും താമസം ആരംഭിച്ചത്. രണ്ട് കിടപ്പു മുറി, ഒരു ഹാള്‍, അടുക്കള, ശുചിമുറി, സിറ്റൗട്ട് എന്നിവ അടങ്ങിയ വീടിന് 900 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. അനിലും കുടുംബവും ഇന്ന് താമസിക്കുന്നത് കെട്ടുറപ്പുള്ളതും സുരക്ഷിതവുമായ വീട്ടിലാണ്. മക്കളായ അജിത്തും, ദേവുവും പുതിയ വീട്ടില്‍ നിന്നും പഠിക്കുവാന്‍ പോകുന്നതുകണ്ട് സന്തോഷിക്കുകയാണ് അനിലും ഭാര്യ സുജയും.

English summary
new home builded pattanamthitta native anilkumar
topbanner

More News from this section

Subscribe by Email