Thursday June 4th, 2020 - 5:31:pm

പാവയ്ക്കുട്ടിയ്ക്കുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്

NewsDesk
പാവയ്ക്കുട്ടിയ്ക്കുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്

നെടുമ്പാശ്ശേരി: പിറന്നാൾ സമ്മാനമായി കൊറിയർ മുഖേന അയക്കുകയായിരുന്ന പാവക്കുട്ടിക്കുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. നെടുംമ്പാശ്ശേരി വിമാനത്താവളം വഴി ഷാർജയിലേയ്ക്ക് കടത്താൻ ശ്രമിച്ച 30 പൊതികളിലായി 50 ഗ്രാമോളം കഞ്ചാവാണ് ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റിന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി സഞ്ജു സാമുവൽ എന്നയാൾക്കെതിരെ കേസ്സെടുത്തു. കൊല്ലത്തെ ഒരു പ്രമുഖ കൊറിയർ സ്ഥാപനം വഴിയാണ് ഇയാൾ പാവക്കുട്ടിയെ അയച്ചത്. ഇത് നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ സംശയം തോന്നിയ കൊറിയർ അധികൃതർ ആലുവ എക്സൈസ് സർക്കിർ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റിനെ വിവരം അറിയിക്കുകയായിരുന്നു.

nedumbassery Smuggling inside the doll

ഇതേ തുടർന്നാണ് പാവക്കുട്ടിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഷാർജയിലെ അൽ ബ്രിസിം കമ്പനിയിലെ മേൽവിലാസത്തിൽ നിസ്സാർ എന്നയാൾക്കാണ് കൊറിയർ അയക്കാൻ ലക്ഷ്യമിട്ടത് . ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഷാർജയിലേക്കും വ്യാപിപ്പിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Read more topics: Kochi, nedumbassery, Smuggling,
English summary
nedumbassery Smuggling inside the doll
topbanner

More News from this section

Subscribe by Email