Thursday August 13th, 2020 - 2:20:pm

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ പദ്ധതിയെ നിയമസഭയില്‍ പിന്തുണക്കും : എന്‍ എ നെല്ലിക്കുന്ന്

Anusha Aroli
പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ പദ്ധതിയെ നിയമസഭയില്‍ പിന്തുണക്കും : എന്‍ എ നെല്ലിക്കുന്ന്

കാസര്‍കോട്: പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പരിഗണന യിലുള്ള ക്ഷേമപെന്‍ഷന്‍പദ്ധതികളെ പിന്തുണക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു.കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍കോട് ജില്ലാ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ എന്ത് പ്രതിസന്ധികള്‍ നേരിട്ടാലും സത്യത്തിന്റെ ഒപ്പം നില്‍ക്കണം.ഇല്ലെങ്കില്‍ രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകും. അതാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകരാണ് യഥാര്‍ത്ഥത്തില്‍ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത്. ഇത് ജേര്‍ണലിസം ഡിപ്ലോമ ഉള്ളത് കൊണ്ടല്ല പകരം ജനങ്ങളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും കാണാന്‍ ഉള്ള മനസ്സും പകര്‍ത്താനുള്ള കഴിവും തിരിച്ചറിവും ഉള്ളത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 ജനുവരിയില്‍ കായംകുളത്ത് വെച്ച് നടക്കുന്ന ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ (ഐ.ജെ.യു) സംസ്ഥാന ഘടകമായ കെ.ജെ.യുവിന്റെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ.ജെ.യു കാസര്‍കോട് ജില്ലാ സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ അശോകന്‍ നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനല്‍ അബ്ദുള്‍ ലത്തീഫ് സ്വാഗതം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ടി.പി രാഘവന്‍ പതാക ഉയര്‍ത്തി പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറി ജി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.പി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് . പുരുഷോത്തമ ഭട്ട് സ്വാഗതം പറഞ്ഞു.അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറി ജി. പ്രഭാകരന്‍ പാലക്കാട് നിര്‍വ്വഹിച്ചു.

സാമൂഹ്യമേഖലയിലെ വിവിധ വ്യക്തികളായ അബൂതമാം ഉപ്പള, കെ മുഹമ്മദ് ഹനീഫ് ഉപ്പള, കെ പി അബൂയാസര്‍ കാസര്‍ഗോഡ്, മാത്തുക്കുട്ടി വൈദ്യര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ടിപി രാഘവന്‍ മനോരമ വെള്ളരിക്കുണ്ട്, അശോകന്‍ നീര്‍ച്ചാല്‍ ഉത്തരദേശം ദീപിക, ബദിയടുക്ക ഗംഗാധരന്‍ പള്ളത്തടുക്ക കാരവല്‍ കന്നഡ, മികച്ച അന്വേഷണാത്മക റിപ്പോര്‍്ട്ട് തയ്യാറാക്കിയ അപൂര്‍വ്വ എം റാവൂ ബി എന്‍ സി മലയാളം, അബ്ദുല്ല കുമ്പള കാരവല്‍ ദിനപത്രം, മികച്ച സംഘാടനത്തിന് അബ്ദുല്‍ ലത്തീഫ് കുമ്പള കാസറഗോഡ് വിഷന്‍, ചടങ്ങില്‍ ആദരിച്ചു.

കെ.ജെ. യു സംസ്ഥാന നേതാക്കളായ കെ.സി. സ്മിജന്‍ ആലുവ, പ്രകാശന്‍ പയ്യന്നൂര്‍, സി.കെ. നാസര്‍ കാഞ്ഞങ്ങാട് കണ്ണൂര്‍ ജില്ല പ്രസിഡണ്ട് ശ്രീനി ആലക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.

English summary
n a nellikkunnu about Government Welfare Pension Scheme for Local Journalists
topbanner

More News from this section

Subscribe by Email