Wednesday April 8th, 2020 - 8:35:pm
topbanner

നാട്ടിൽശാന്തി ഉറപ്പുവരുത്താനായി സി.പി.എം മതസൗഹാർദ്ദ റാലികൾ നടത്തും: എം.വി.ജയരാജൻ

NewsDesk
നാട്ടിൽശാന്തി ഉറപ്പുവരുത്താനായി  സി.പി.എം മതസൗഹാർദ്ദ റാലികൾ നടത്തും: എം.വി.ജയരാജൻ

കണ്ണൂർ: ഡല്‍ഹി വര്‍ഗീയ കലാപം ബിജെപി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പ്രസ്താവിച്ചു. നാട്ടില്‍ ശാന്തിയും സമാധാനവും ഉറപ്പുവരുത്താന്‍ കണ്ണൂര്‍ ജില്ലയിലെ 223 ലോക്കല്‍ കേന്ദ്രങ്ങളില്‍ ഫെബ്രുവരി 26-27 തീയതികളില്‍ മതസൗഹാര്‍ദ്ദ റാലികള്‍ സംഘടിപ്പിക്കും.  വര്‍ഗീയ ഫാസിസത്തെ തടയാന്‍ മറ്റൊരു വര്‍ഗീയത കൊണ്ട് കഴിയില്ല.  

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രിയും കേന്ദ്ര ധനസഹമന്ത്രിയും നടത്തിയ څപ്രതിഷേധിക്കുന്നവരെ തിരിച്ചറിയാന്‍ വ.സ്ത്രം നോക്കിയാല്‍ മതിയെന്നും അവര്‍ക്ക് നേരെ വെടിവെക്കണമെന്നുമുള്ള چ പ്രതികരണങ്ങളാണ് സംഘപരിവാര്‍ അക്രമികള്‍ക്ക് പ്രേരണയായത്.  

സര്‍ക്കാറിനെതിരായ പ്രതിഷേധങ്ങളെ വര്‍ഗീയ വികാരമിളക്കിവിട്ട് നേരിടാന്‍ പരിശ്രമിക്കുന്നത് ആത്മഹത്യാപരമാണ്.  വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് അക്രമം നടത്തിയത് ദൗര്‍ഭാഗ്യകരമാണ്.  അക്രമങ്ങള്‍ക്ക് തുടക്കമായത് ബിജെപി നേതാവ് കപില്‍മിശ്രയുടെ ഭീഷണിയും പ്രകോപനപരമായ പ്രതികരണങ്ങളില്‍ നിന്നുമാണ്. ഡല്‍ഹി പോലീസ് കാവിവല്‍ക്കരിക്കപ്പെട്ടു.

പോലീസിന്‍റെ സാന്നിദ്ധ്യത്തിലാണ് അക്രമം നടന്നത്.  അക്രമികളും പോലീസും ചേര്‍ന്ന് കല്ലെറിയുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെയാണ് അക്രമം നടക്കുന്നത്. നാട്ടില്‍ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ മതവിശ്വാസികളും മതേതര ചിന്താഗതിക്കാരും ഒരുമിച്ച് അണിനിരക്കണം. മതസൗഹാര്‍ദ്ദറാലിയില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു.

Read more topics: Kannur, mv jayarajan,
English summary
mv jayarajan statement about To ensure peace in the land
topbanner

More News from this section

Subscribe by Email