Friday December 6th, 2019 - 9:27:pm
topbanner

ഭരണഘടനയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സാഹചര്യം :സി.എച്ച് റഷീദ്

Anusha Aroli
ഭരണഘടനയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സാഹചര്യം :സി.എച്ച് റഷീദ്

തൃശൂർ : ഭരണഘടനയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സാഹചര്യമാണിന്നുള്ളതെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് അഭിപ്രായപ്പെട്ടു. ആര്‍.എസ്.എസിന്റെ അജണ്ടകള്‍ നടപ്പിലാക്കാന്‍ നരേന്ദ്രമോഡി ഭരണഘടനയെ അട്ടിമറിക്കുകയാണ്. കാശ്മീരികളുടെ ഭരണഘടന അവകാശങ്ങള്‍ നിഷേധിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ തൃശൂരില്‍ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്വാതന്ത്ര്യലഭ്തിയുടെ കാലഘട്ടത്തില്‍ നിരവധി നാട്ടുരാജ്യങ്ങള്‍ ഇന്ത്യയില്‍ ലയിക്കുമ്പോള്‍ അവര്‍ക്ക് അര്‍ഹിക്കുന്ന അവകാശങ്ങള്‍ വകവെച്ചുനല്‍കിയിരുന്നു.ബ്രിട്ടീഷ് ഭരണകൂടവും ഇന്ത്യാ ഗവണ്‍മെന്റും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കാശ്മീരില്‍ 370-ാം വകുപ്പ് ബാധകമാക്കിയത്. മറ്റു സംസ്ഥാനങ്ങള്‍ക്കും ഇതുപോലുള്ള അവകാശങ്ങളുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചലിന് 371ാം വകുപ്പും മഘാലയ, നാഗാലന്റ് സംസ്ഥാനങ്ങള്‍ക്കു പ്രത്യേക അവകാശങ്ങളുണ്ട്. കാശ്മീരില്‍ മറ്റു സംസ്ഥാനങ്ങളിലുള്ള ആളുകള്‍ക്ക് ഭൂമി വാങ്ങിക്കാന്‍ കഴിയില്ലെങ്കില്‍ അരുണാചല്‍പ്രദേശില്‍ ഇന്ത്യന്‍ പൗരന് പ്രത്യേക അനുമതി വാങ്ങി വേണം അവിടെ പ്രവേശിക്കാന്‍.

ഇന്ത്യ ഇത്തരം നിരവധി വൈജാത്യങ്ങളുള്ള രജ്യമാണ്. ഈ ബഹുസ്വരത തകര്‍ക്കാനാണ് നരേന്ദ്രമോഡി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ലിമെന്റും രജ്യ സഭയും സമ്മേളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ചര്‍ച്ചപോലും നടത്താതെ രാഷ്ട്രപതിയില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് കാശ്മീരിനെ രണ്ടായി വിഭജിച്ചത്. ഏത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെയും ഒരു രാത്രികൊണ്ട് ഞങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ കഴിയുമെന്ന ഭീഷണയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ പ്രകടിപ്പിക്കുന്നത്. ഇതിനെതിരെ രാജ്യ വ്യാപകമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുസ്്‌ലിം ലീഗ് തീരുമാനിച്ചിരിക്കുകയാണ്.

ഈ കാടത്ത നടപടിക്കെതിരെ സമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് കെ. എ ഹാറൂണ്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എം അമീര്‍ സ്വാഗതവും സെക്രട്ടറി എം.എ. റഷീദ് നന്ദിയും പറഞ്ഞു. പി.കെ ഷാഹുല്‍ ഹമീദ്, അഡ്വ. വി.എം മുഹമ്മദ് ഗസ്സാലി.പി.എ ഷാഹുല്‍ ഹമീദ്, ഗഫൂര്‍ കടങ്ങോട്, ഐ.ഐ അബ്ദുല്‍ മജീദ്, പി.കെ മുഹമ്മദ്, വി.കെ മുഹമ്മദ്, വി.എം സുലൈമാന്‍, സി.എ അബ്ദുട്ടിഹാജി,എസ്.കെ. ഹാഷിം തങ്ങള്‍, ആര്‍.പി ബഷീര്‍, സി.എ ജാഫര്‍ സാദിഖ്,എസ്.എ അല്‍റസിന്‍ മാമ്പ്ര എന്നിവര്‍ സംബന്ധിച്ചു.

English summary
muslim league protest march in thrissur
topbanner

More News from this section

Subscribe by Email