Wednesday October 16th, 2019 - 5:34:pm
topbanner

പാലക്കാട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം : മൂന്നു പേര്‍ അറസ്റ്റില്‍

princy
പാലക്കാട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം :  മൂന്നു പേര്‍ അറസ്റ്റില്‍

പാലക്കാട്:പാതിരാത്രി യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍. ഒട്ടേറെ കേസുകളില്‍ പ്രതിയായ കൊഴിഞ്ഞാമ്പാറ മണിമുത്ത് നഗര്‍ അബ്ദുള്‍ സമദ് (20), കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി റിന്‍ഷാദ് (20), കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി അമീര്‍ (19) എന്നിവരാണ് പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വടക്കഞ്ചേരിയിലും പരിസരങ്ങളിലും കഞ്ചാവ് വില്‍ക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരിപിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.വടക്കഞ്ചേരി ടൗണിന് സമീപം പ്രധാനയില്‍ സഫറി(28)നെയാണ് ഒരു സംഘം ആളുകള്‍ വ്യാഴാഴ്ച്ച രാത്രി11.30 ഓടെ വീട്ടില്‍നിന്നും വിളിച്ചിറക്കി വെട്ടിയത്. വെട്ട് തടഞ്ഞ സഫറിന്റെ വലതുകൈയിലെ വിരലുകള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇതില്‍ സമദ് വടക്കഞ്ചേരി റോയല്‍ ജങ്ഷനില്‍ തട്ടുകട നടത്തുന്ന നൗഫലിനെ വെട്ടി പരിക്കേല്‍പിച്ച കേസിലും, നെല്ലിയാമ്പാടം അബൂ താഹിറിനെ വീട് കയറി അക്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ വര്‍ഷം ഇയാളെ ഫോര്‍ രജിസ്‌ട്രേഷന്‍ വാഹനത്തില്‍ കടത്തുകയായിരുന്ന 1.100 കിലോ ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read more topics: palakkad, murder, attempt
English summary
murder attempt against a youth in palakkad
topbanner

More News from this section

Subscribe by Email