Sunday January 26th, 2020 - 11:02:am
topbanner

പാലക്കാട് നോട്ടിരട്ടിപ്പ് വാഗ്ദാനം ചെയ്ത് പിടിച്ചുപറി: ഒരാള്‍ അറസ്റ്റില്‍

Anusha Aroli
പാലക്കാട്  നോട്ടിരട്ടിപ്പ് വാഗ്ദാനം ചെയ്ത് പിടിച്ചുപറി: ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: നോട്ടിരട്ടിപ്പ് വാഗ്ദാനം ചെയ്ത് പിടിച്ചുപറി നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് പിരായിരി മെട്രോ നഗര്‍ സ്വദേശി നിഷാബ് (32) ആണ് ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. 25 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകള്‍ നല്‍കിയാല്‍ 27 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകള്‍ നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്.

ഒലവക്കോട് സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന തമിഴ്‌നാട്ടുകാരിയായ സ്ത്രീയാണ് നോട്ടിരട്ടിപ്പ് വാഗ്ദാനവുമായി ലോഡ്ജ് ഉടമയെ സമീപിച്ചത്. 2000 രൂപ നോട്ടുകള്‍ വൈകാതെ നിരോധിക്കാന്‍ സാധ്യതയുണ്ടെന്നും തമിഴ്‌നാട്ടില്‍ ഒരാളുടെ കൈവശം കോടികണക്കിന് രൂപയ്ക്കുള്ള 2000 ത്തിന്റെ നോട്ടുകള്‍ ഉണ്ടെന്നും അയാള്‍ അത് മാറ്റി 500 രൂപയുടെ നോട്ടുകളാക്കുകയാണെന്നുമാണ് പറഞ്ഞു വിശ്വസിപ്പിച്ചത്.

ഇതുപ്രകാരം 25 ലക്ഷം രൂപയുമായി ലോഡ്ജ് ഉടമ സ്ത്രീയ്‌ക്കൊപ്പം പുതുശ്ശേരിയിലെത്തി. അവിടെ കാത്തുനിന്ന നാലംഗസംഘം ഇവരെ നിര്‍ബന്ധപൂര്‍വം കാറില്‍ കയറ്റി തമിഴ്‌നാട്ടിലെ ചാവടിയില്‍ എത്തിച്ച് കാറില്‍ നിന്നും തള്ളിയിട്ട് പണവുമായി കടന്നുകളഞ്ഞു എന്നാണ് കേസ്. പുതുപ്പരിയാരം സ്വദേശിയായ ജമീഷ് എന്നയാളുടെ പരായിലാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തത്.

സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാം, സബ് ഇന്‍സ്‌പെക്ടര്‍ എസ്. അന്‍ഷാദ്, സി.പി.ഒ.മാരായ സജീന്ദ്രന്‍, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളെകുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പ്രധാന പ്രതി സമാനമായ പന്ത്രണ്ടോളം കേസുകളിലും കൊലപാതക കേസിലും പ്രതിയായിരുന്ന ആളാണെന്ന് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കള്ളനോട്ടു സംഘങ്ങളെ കുറിച്ചും നോട്ടിരട്ടിപ്പു സംഘങ്ങളെ കുറിച്ചും പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.

English summary
money notoriety one arrested in palakkad
topbanner

More News from this section

Subscribe by Email