Saturday July 20th, 2019 - 9:29:pm
topbanner
topbanner

ആറ്റിങ്ങലിന് മാതൃകാ ടൗണ്‍ പദവി

princy
ആറ്റിങ്ങലിന് മാതൃകാ ടൗണ്‍ പദവി

തിരുവനന്തപുരം: ഖരമാലിന്യ സംസ്‌കരണത്തിലെ മികവ് മുന്‍നിര്‍ത്തി ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മാതൃകാ ടൗണ്‍ പദവി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് പദവി നല്‍കിയത്. പുനലൂര്‍, കുന്നംകുളം നഗരസഭകള്‍ക്കും പദവി ലഭിച്ചിട്ടുണ്ട്.ഈ അംഗീകാരം ലഭിച്ചതോടെ മാലിന്യ സംസ്‌കരണ രംഗത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശുചിത്വ മിഷന്റെ സഹായം നഗരസഭയ്ക്ക് ലഭ്യമാകുമെന്ന് നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് പറഞ്ഞു.

ശുചിത്വ മിഷന്‍ അനുവദിച്ച 1.40 കോടി രൂപയുടെ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നഗരസഭയില്‍ നടപ്പാക്കി വരുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജ്ജനം, സംസ്‌കരണം എന്നീ മേഘലകളില്‍ നഗരസഭ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മാലിന്യമായ തലമുടി ദ്രവ വളമാക്കി മാറ്റുന്ന പദ്ധതി ആറ്റിങ്ങലില്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നത്.

 

English summary
model town project in attingal
topbanner

More News from this section

Subscribe by Email