Wednesday April 1st, 2020 - 1:23:am
topbanner

നാലു വർഷത്തിനുള്ളിൽ 3000 റോഡുകളും 514 പാലങ്ങളും പുനർനിർമിച്ചു:മന്ത്രി ജി സുധാകരൻ

Anusha Aroli
നാലു വർഷത്തിനുള്ളിൽ 3000 റോഡുകളും 514 പാലങ്ങളും പുനർനിർമിച്ചു:മന്ത്രി ജി സുധാകരൻ

ആലപ്പുഴ : ഈ സർക്കാർ അധികാരത്തിൽ എത്തി നാല് വർഷം ആകുമ്പോൾ പൊതുമരാമത്ത് വകുപ്പ് വഴി സംസ്ഥാനത്തു 3000 റോഡുകളും 514 പാലങ്ങളും 4000 സർക്കാർ കെട്ടിടങ്ങളും പുനർ നിർമിക്കുകയും പുതുതായി നിർമിക്കുകയും ചെയ്തതായി പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ കിഫ്ബിയുടെ ആദ്യ സംരംഭമായ അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയുടെ ആദ്യ ഘട്ടമായ അമ്പലപ്പുഴ -പൊടിയാടി റോഡിന്റെ ഉദ്ഘടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലങ്ങളുടെ നിർമാണത്തിൽ വൻ നേട്ടമാണ് സംസ്ഥാനത്തിനുള്ളത്. ജില്ലയിൽ 72 പാലങ്ങളാണ് നിർമാണത്തിലുള്ളത് 20 പാലങ്ങൾ കുട്ടനാട്ടിലാണ്.വികസനങ്ങൾ വർധിക്കുന്നതിനനുസരിച്ച് സൗകര്യങ്ങളും വർധിക്കുന്നു.

ഇതിലൂടെ ഭൂമിയുടെ വില കൂടുകയും സർക്കാരിന്റെ സമ്പാദ്യം കൂടുകയും ചെയ്യുന്നു. രണ്ടാംഘട്ടമെന്ന നിലയിൽ 82 കോടി രൂപ മുടക്കിൽ പൊടിയാടി മുതൽ തിരുവല്ല വരെയുള്ള ദേശീയ പാത പണികൾ ആരംഭിക്കാനുള്ള നടപടികൾ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു

ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അധ്യക്ഷത വഹിച്ചു. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ റോഡുകൾ കേരളത്തിലാണ് ഉള്ളത് . വർഷങ്ങളുടെ ശ്രമങ്ങളിലൂടെ നമ്മുടെ റോഡുകൾ ഏറ്റവും മികച്ചതായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

കിഫ്‌ബി എന്ന ധനകാര്യ സ്ഥാപനത്തിലൂടെ ഒരുപാട് വികാസങ്ങളാണ് നാടിന് ലഭിച്ചത്. കിഫ്‌ബി 50,000 കോടി രൂപ മുടക്കിൽ റോഡ് ആശുപത്രി, സ്കൂളുകൾ എന്നിവ നിർമിച്ചു കേരളത്തെ വികസനത്തിന്റെ പാതയിലേക്ക് എത്തിച്ചു. ഈ വർഷം അവസാനിക്കുന്നതിനു മുമ്പ് എല്ലാ വീടുകളിലും സൗജന്യമായി ഇന്റർനെറ്റ്‌ എന്ന ലക്ഷ്യവും സാധിക്കുമെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.

22.56 കിലോമീറ്റർ നീളത്തിൽ അന്തർദ്ദേശീയ നിലവാരത്തിൽ പുനർ നിർമ്മിച്ച റോഡ് സംസ്ഥാനത്തെ കിഫ്ബി പ്രവർത്തികളുടെ ആദ്യ സംരംഭമായാണ് പൂർത്തീകരിച്ചത്. 70.75 കോടി രൂപയാണ് നിർമ്മാണ ചെലവ്. റബ്ബർ, പ്ലാസ്റ്റിക്, കയർ ഭൂവസ്ത്രം കോൺക്രീറ്റ് ഡക്റ്റുകൾ എന്നിവ ഉൾപ്പെടുത്തി ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പുനർ നിർമ്മാണം നടത്തിയത്.

എ.എം ആരിഫ് എം.പി., കായംകുളം എം എൽ എ യു പ്രതിഭ , ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് എന്നിവർ സംസാരിച്ചു . പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ്, ജില്ല പഞ്ചായത്ത് മെമ്പർ എ.ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ബൈജു, പ്രജിത്ത് കാരിക്കൽ, രമാദേവി, സുഷമ രാജീവ്, മനോജ്, ശോഭ ബാലൻ, കരുമാടി മുരളി, മായ സുരേഷ്, സുപ്രണ്ടിങ് എൻജിനീയർ ബി.വിനു എന്നിവർ പങ്കെടുത്തു. . പ്രോജക്ട് ഡയറക്ടര്‍ ഡാര്‍ലിന്‍കാര്‍മലിറ്റ ഡിക്രൂസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

English summary
minister g sudhakarn inagurated ambalappuzha thiruvalla road
topbanner

More News from this section

Subscribe by Email