Thursday July 18th, 2019 - 10:23:am
topbanner
topbanner

ആരോഗ്യ വകുപ്പിൽ 5000 തസ്തികകൾ സൃഷ്ടിക്കാനായത് റെക്കോർഡ് നേട്ടം : മന്ത്രി കെ.കെ. ശൈലജ

princy
ആരോഗ്യ വകുപ്പിൽ 5000 തസ്തികകൾ സൃഷ്ടിക്കാനായത് റെക്കോർഡ് നേട്ടം : മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം:ആരോഗ്യ വകുപ്പിൽ സംസ്ഥാനത്ത് അയ്യായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിക്കാനായത് സർക്കാരിന്റെ റെക്കോർഡ് നേട്ടമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. വയോമിത്രം ഇനി ഗ്രാമങ്ങളിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാറശാല ബ്ലോക്ക് പഞ്ചായത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത രണ്ടുവർഷത്തിനുള്ളിൽ വയോമിത്രം പദ്ധതി എല്ലാ ബ്ലോക്കുകളിലും നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. പാറശാല ബ്ലോക്ക് പഞ്ചായത്തിൽ പണികഴിപ്പിച്ച പകൽവീടിന്റെ ഉദ്ഘാടനവും പാലിയേറ്റീവ് കെയർ ആംബുലൻസിന്റെ ഫ്‌ലാഗ് ഓഫും മന്ത്രി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: kerala, minister, KK Shailaja
English summary
minister KK Shailaja about increased posts in the health department
topbanner

More News from this section

Subscribe by Email