Wednesday January 22nd, 2020 - 6:03:am
topbanner

കേരള ബാങ്കിനെ എതിർക്കുന്നവർ ഒറ്റപ്പെടും: മന്ത്രി ഇ പി ജയരാജൻ

Anusha Aroli
കേരള ബാങ്കിനെ എതിർക്കുന്നവർ ഒറ്റപ്പെടും: മന്ത്രി ഇ പി ജയരാജൻ

കണ്ണൂർ : കേരളത്തിന്റെ സമസ്ത മേഖലകളെയും മെച്ചപ്പെടുത്തുന്ന സാമ്പത്തിക രംഗത്തെ മികച്ച ക്രമീകരണമായ കേരള ബാങ്കിനെതിരെ ആക്ഷേപമുന്നയിക്കുന്നവർ ഒറ്റപ്പെടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. കേരള സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും അഭിമാന പദ്ധതിയായ കേരള ബാങ്ക് യാഥാർഥ്യമായതിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ഘോഷയാത്ര സ്റ്റേഡിയം കോർണറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ കുതിപ്പാണ് കേരള ബാങ്ക്. വൻകിട സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ചൂഷണങ്ങളിൽ നിന്നും രക്ഷനേടാൻ കേരള ബാങ്ക് യാഥാർഥ്യമാകണമെന്നും മന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജീവനക്കാർ ഭയപ്പെടേണ്ടതില്ലെന്നും അവരുടെ സർവീസ് ചട്ടങ്ങളും താല്പര്യങ്ങളും സംരക്ഷിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. കാലോചിതമായും ഫലപ്രദമായും കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ കേരള വികസനത്തിനായി പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ ഇന്നു വരെയുള്ള വളർച്ചയിൽ സഹകരണ പ്രസ്ഥാനം വഹിച്ചത് നിസ്തുലമായ പങ്കാണെന്നും ആധുനിക കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് കേരള ബാങ്ക് ഉയരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായി. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ജനറൽ മാനേജർ ഇൻ ചാർജ് പി ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.കണ്ണൂർ ജോയിന്റ് രജിസ്ട്രാർ (ജനറൽ )എം കെ ദിനേശ് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ,നിക്ഷേപ ഗ്യാരണ്ടി ബോർഡ് വൈസ് പ്രസിഡണ്ട് പി ഹരീന്ദ്രൻ, പി എ സി എസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി പി ദാമോദരൻ, കെ കെ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര സ്റ്റേഡിയം കോർണറിൽ സമാപിച്ചു.

English summary
minister EP Jayarajan talking about kerala bank
topbanner

More News from this section

Subscribe by Email