Sunday March 29th, 2020 - 1:54:am
topbanner

ബാങ്കിങ് സ്ഥാപനങ്ങള്‍ സാമൂഹ്യ പുരോഗതിയുടെ ചാലകശക്തി : മന്ത്രി എ.കെ.ശശീന്ദ്രന്‍

Anusha Aroli
ബാങ്കിങ് സ്ഥാപനങ്ങള്‍ സാമൂഹ്യ പുരോഗതിയുടെ ചാലകശക്തി : മന്ത്രി എ.കെ.ശശീന്ദ്രന്‍

നാദാപുരം : ബാങ്കിങ് സ്ഥാപനങ്ങള്‍ രാജ്യത്തെ സാമൂഹ്യ പുരോഗതിയിലേക്കു നയിക്കുന്ന ചാലകശക്തികളാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. നാദാപുരം സര്‍വീസ് സഹകരണ ബാങ്ക് കക്കംവെള്ളി ശാഖ പ്രഭാത സായാഹ്ന ശാഖയായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യാതിര്‍ത്തിക്കപ്പുറവും സാമ്പത്തിക ശാസ്ത്രം കൈകാര്യം ചെയ്യുന്നവരെ അത്ഭുതപ്പെടുത്തുന്ന മേഖലയായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തെ രണ്ട് കോടി ജനങ്ങള്‍ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നുവെന്നത് മഹത്തരമാണ്. കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളെയും അത് സ്പര്‍ശിക്കുന്നുണ്ട്. കേരള ബാങ്ക് മറ്റേത് ബാങ്കിനേയും മറികടക്കുന്ന വിധം മുന്നേറി.

ആദ്യഘട്ടത്തില്‍ തെറ്റായ ആശങ്കകള്‍ കേരള ബാങ്കിനെ കുറിച്ചുണ്ടായിരുന്നു. ഇന്ന് അതൊക്കെ മാറി. സഹകരണ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പ കൃഷി ആവശ്യത്തിന് തന്നെ ഉപയോഗപ്പെടുത്തണം. കാര്‍ഷിക വായ്പാ വിതരണത്തിന് ആനുപാതികമായി കാര്‍ഷിക മേഖല പുരോഗതി കൈവരിച്ചിട്ടില്ലെന്ന ആക്ഷേപം മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി. നാദാപുരം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എ മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ നിക്ഷേപം ഏറ്റുവാങ്ങി. ആദ്യകാല മെമ്പര്‍മാരെ ആദരിച്ചു.

'മുറ്റത്തെ മുല്ല' പദ്ധതി നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനിയും കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പാ വിതരണം സഹകരണ വകുപ്പ് അസി.രജിസ്ട്രാര്‍ ജനറല്‍)സി.കെ സുരേഷും ഉദ്ഘാടനം ചെയ്തു. നാദാപുരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി കുമാരന്‍ മാസ്റ്റര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി ഗോപാലന്‍ നന്ദിയും പറഞ്ഞു.

English summary
minister AK sasindran about banking
topbanner

More News from this section

Subscribe by Email