Wednesday January 22nd, 2020 - 5:40:am
topbanner

ഇംഹാൻസിൽ കിടത്തി ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണ് : കെ .കെ ശൈലജ ടീച്ചർ

Anusha Aroli
ഇംഹാൻസിൽ കിടത്തി ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണ് : കെ .കെ ശൈലജ ടീച്ചർ

കോഴിക്കോട് : ഇംഹാൻസ് കോഴിക്കോടും അസോസിയേഷൻ ഫോർ സൊല്യൂഷൻ ഫോക്കസ്ഡ് പ്രാക്ടിസസ് ( ഇന്ത്യ ചാപ്റ്റർ) യും സംയുക്തമായി ഇന്റർനാഷണൽ ട്രെയിനിങ് കോൺഫറൻസ് ഇൻ ബ്രീഫ് സൈക്കോതെറാപി (ഹ്രസ്വ മനശാസ്ത്ര ചികിത്സ) സംഘടിപ്പിച്ചു. 12/12/2019 നു തുടങ്ങിയ മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം 14 / 12 / 2019 നു സമാപിച്ചു .ഇംഹാൻസിൽ വെച്ച് നടത്തപെടുന്ന ഹ്രസ്വ മനശാസ്ത്ര ചികിത്സ യിലെ രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനമാണ് ഇത് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 രാവിലെ പത്ത് മണിക്ക് നടന്ന സമാപന സമ്മേളനം ആരോഗ്യമന്ത്രി ശ്രീമതി . കെ .കെ ശൈലജ ടീച്ചർ ഉത്ഘാടനം നിർവഹിച്ചു . ശൈലജ ടീച്ചർ മാനസിക രോഗ്യത്തിൽ ഇംഹാൻസിനുള്ള പങ്കിനെക്കുറിച്ചും വിവിധ മാനസികരോഗ്യപദ്ധതികളെ കുറിചും വിശദികരിച്ചു . ഇംഹാൻസിൽ കിടത്തി ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണെന്ന് ടീച്ചർ ഊന്നിപ്പറഞ്ഞു.ചടങ്ങിൽ എം ൽ എ ശ്രീ എ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഇംഹാൻസ് ഡയറക്ടർ ഡോ . പി കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു .

 കേന്ദ്ര ആരോഗ്യവകുപ്പ് അഡിഷണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആലോക് മാത്തൂർ മുഖ്യ അതിഥിയായിരുന്നു. അദ്ദേഹം മനസികരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇന്ത്യയിലെ മാനസിക രോഗ്യചികിത്സാരംഗത്തെ പരിമിധികളെക്കുറിച്ചും സംസാരിച്ചു . ഇന്ത്യയിൽ 10.6% പേർക്ക് മാനസികരോഗം ഉണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുപതിൽ ഒരാൾക്ക് എന്നതോതിൽ വിഷാദരോഗം ഉണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മനസികരോഗ്യരംഗത്തെ പ്രഗൽഭരെ വാർത്തെടുക്കുന്നതിൽ ഇംഹാൻസിന്റെ പങ്കിനെകുറിച്ച് പ്രശംസിച്ചു.

 കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിൻസിപ്പാൾ ‍ ഡോ.വി.ആർ ‍.രാജേന്ദ്രൻ ‍ വിശിഷ്ടാതിഥിയായിരുന്നു. മനസികരോഗത്തിനുള്ള വിവിധ ചികിത്സാരീതികളെക്കുറിച് അദ്ദേഹം വിശദീകരിച്ചു. മാനസികാരോഗ്യ സേവനങ്ങളിൽ ഇംഹാൻസിന്റെ പങ്കിനെകുറിച്ച് പ്രശംസിച്ചു.ഇംഹാൻസ് ഡയറക്ടർ ഡോ . പി കൃഷ്ണകുമാർ തയ്യാറാക്കിയ "IMHANS models in mental health delivery" എന്ന പുസ്തകവും ഇംഹാൻസിൻറെ റിക്കവറി ഫെസിലിറ്റേഷൻ യൂണിറ്റ് തയ്യാറാക്കിയ 2020 വർഷത്തെ കലണ്ടറും കേന്ദ്ര ആരോഗ്യവകുപ്പ് അഡിഷണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആലോക് മാത്തൂർ , ഗവ. മെഡിക്കല്‍ കോളേജ് പ്രിൻസിപ്പാൾഡോ.വി.ആർ ‍.രാജേന്ദ്രനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

 ശ്രീമതി എം എം പദ്മാവതി (വാർഡ് കൗൺസിലർ, കോഴിക്കോട് കോർപറേഷൻ ) , ഡോ . ആദം ഫ്രോറെർ (USA) , എലിയറ്റ് കോണി (USA), ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് Dr. എം. ടി ഹരീഷ്, അസോസിയേഷൻ ഫോർ സൊല്യൂഷൻ ഫോക്കസ്ഡ് പ്രാക്ടിസസ് ( ഇന്ത്യ ചാപ്റ്റർ) പ്രസിഡണ്ട് ഡോ സന്തോഷ്‌കുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു . കോൺഫറൻസ് ഓർഗനൈസിങ് സെക്രട്ടറി ഡോ . ജസീം കെ റിപ്പോർട്ട് അവതരിപ്പിച്ചു . അസോസിയേഷൻ ഫോർ സൊല്യൂഷൻ ഫോക്കസ്ഡ് പ്രാക്ടിസസ് ( ഇന്ത്യ ചാപ്റ്റർ) ജോയിന്റ് സെക്രട്ടറി ഡോ ബൈജേഷ് എ.ആർ നന്ദി അറിയിച്ചു .

ഇന്ത്യയിൽ നിന്നും കൂടാതെ ഇറ്റലി, അമേരിക്ക, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമായി 600 ഓളം പ്രൊഫെഷണൽസ് പങ്കെടുത്തു. , അന്താരാഷ്ട്ര തലത്തിൽ പ്രമുഖരായവരുടെ 5 മുഖ്യ പ്രഭാഷണങ്ങളും, വിഷയവുമായി ബന്ധപ്പെട്ട 33 ശില്പശാലകളും , 25 പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെട്ടു.

English summary
minister AC Moideen talking about imhance kozhikode
topbanner

More News from this section

Subscribe by Email