Thursday August 13th, 2020 - 3:00:pm

വയനാട്ടിൽ മാനസികവൈകല്യമുള്ള കുട്ടിയെ ബന്ധുവും പിതാവും ലൈംഗികമായി പീഡിപ്പിച്ചു

Anusha Aroli
വയനാട്ടിൽ മാനസികവൈകല്യമുള്ള കുട്ടിയെ ബന്ധുവും പിതാവും ലൈംഗികമായി പീഡിപ്പിച്ചു

കൽപ്പറ്റ: വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനേഴ്കാരിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചൈൽഡ് ലൈൻ വഴിയാണ് പരാതി സ്റ്റേഷനിലെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാനസികവൈകല്യമുള്ള കുട്ടിയെ ആരുമില്ലാത്തപ്പോള്‍ കുട്ടിയുടെ വീട്ടില്‍വെച്ച് ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ മൊഴിയെടുത്തതില്‍ അഞ്ച് വര്‍ഷം മുമ്പ് സ്വന്തം പിതാവും പീഡിപ്പിച്ചതായി വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവര്‍ക്കുമെതിരെ ബലാത്സംഗത്തിനും, പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.യുടെയും വൈത്തിരി സി.ഐ.യുടെയും നേതൃത്വത്തിൽ കേസിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

English summary
mentally ill child sexually assaulted wayanad
topbanner

More News from this section

Subscribe by Email