Thursday August 13th, 2020 - 3:02:pm

മലപ്പുറം വേക്ക്അപ്പ് അക്കാദമി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി

Anusha Aroli
മലപ്പുറം വേക്ക്അപ്പ് അക്കാദമി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി

മലപ്പുറം : മലപ്പുറം വേക്ക്അപ്പ് ഫുട്‌ബോള്‍ അക്കാദമിയും, മലപ്പുറം നഗരസഭയും , മലപ്പുറം പ്രസ് ക്ലബ്ബും സംയുക്തമായി മലപ്പുറം നഗരസഭക്ക് കീഴില്‍ വരുന്ന 25 നിര്‍ധനരായ കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ ക്യാമ്പിന്റെ ഉദ്ഘാടനവും, കിറ്റ് വിതരണം നടത്തി. സാമ്പത്തികപരമായി പിന്നോക്കം നില്‍ക്കുന്ന, മികച്ച 25 കളിക്കാരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. 200 കുട്ടികളില്‍ നിന്നും വിവിധ ഘട്ടങ്ങളിലായി 25 കുട്ടികളെ തിരഞ്ഞെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരഞ്ഞെടുത്ത 25 കുട്ടികള്‍ക്കും മിച്ച രീതിയിലുള്ള പരിശീലനങ്ങള്‍ നല്‍കുകയും മികച്ച അവസരങ്ങള്‍ തുറന്നു കൊടുക്കാനുള്ള എല്ലാവിധ സഹായങ്ങളും, സഹകകരണവും ഉണ്ടാകുമെന്നും വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍ നാസര്‍ കപൂര്‍ അഭിപ്രായപ്പെട്ടു. 5 കേന്ദ്രങ്ങളിലായി 200 കുട്ടികള്‍ക്ക് വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലനം നല്‍കുന്നുണ്ട്. സ്‌പെയിനിലെ മുന്‍ ബാഴ്‌സലോണ യൂത്ത് അക്കാദമി കോച്ച് പ്രിയെറ്റോ ഡി പ്രദാ സെലെസ്റ്റിനോയാണ് വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കഡമിയുടെ ഇപ്പോഴത്തെ മുഖ്യ പരിശീലകന്‍. മലപ്പുറം പാര്‍ലിമെന്റ് എം.പിപി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു.

കൂടാതെ ഫാറൂഖ് ട്രെയിനിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അഫീഫ് തറവട്ടത്തിന്റെ സ്‌പോര്‍ട്‌സ് കരിയര്‍ എന്ന വിഷയത്തെ ആസ്പദമാക്കി സ്‌പോര്‍ട്‌സ് സെമിനാറും അതോടപ്പം തന്നെ ഡോ. ഇസ്മയില്‍ നേതൃത്വം നല്‍കുന്ന സ്‌പോര്‍ട്‌സ് മെഡിസിന്‍ ക്ലാസും സംഘടിപ്പിച്ചു. കൂടാതെ വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയില്‍ ഒരു വര്‍ഷം പരിശീലനം പൂര്‍ത്തീകരിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രശസ്ത കായിക നിരൂപകനായ സലിം വരിക്കോടനെയും കോഴിക്കോട് എയര്‍പോര്‍ട്ട് ഉപദേശക സമിതി അംഗം ആയി തിരഞ്ഞെടുത്ത നൗഷാദ് കളപ്പാടനെയും വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമി ആദരിച്ചു . മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍സി എച്ച് ജമീല അധ്യക്ഷത വഹിച്ചു.

അക്കാദമി മാനേജിങ് ഡയറക്ടര്‍ നാസര്‍കപൂര്‍ സ്വാഗതവും വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമി ഡയറക്ടര്‍ നാസര്‍ തൃപ്പനച്ചി നന്ദിയും പറഞ്ഞു. മലപ്പുറം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍മാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.പി അനില്‍ കുമാര്‍ , മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ശംസുദ്ധീന്‍ , സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ആഷിക്, കെ പി അനില്‍ , ഓള്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി കുഞ്ഞി , ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി ട്രെഷറര്‍ നൗഷാദ് ,വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമി ഹെഡ് കോച്ച് ഷാജിറുദ്ധീന്‍ കോപ്പിലാന്‍, അക്കാദമി മാനേജര്‍ നിതീഷ് കാവുങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
malappuram wakeup accademy sports kit distribution
topbanner

More News from this section

Subscribe by Email