Saturday September 19th, 2020 - 8:31:am

പൊന്നാനിയില്‍ പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു

Anusha Aroli
പൊന്നാനിയില്‍ പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു

മലപ്പുറം : പൊന്നാനി ഹാര്‍ബറില്‍ പുറത്തു നിന്ന് കൊണ്ടുവന്ന് അനധികൃതമായി വില്‍പനയ്ക്ക് ശ്രമിച്ച 200 കിലോ ചൂര മത്സ്യം പിടിച്ചെടുത്തു. ഫിഷറീസ് സബ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നഗരസഭാ പ്രദേശത്ത് രാത്രികാലങ്ങളില്‍ അന്യജില്ലകളില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുമുള്ള പഴകിയതും രാസവസ്തുക്കള്‍ ഉപയോഗിച്ചതുമായ മത്സ്യം ഇറക്കുവാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഇതിന്റെ ഭാഗമായി പൊലീസും, നഗരസഭ ആരോഗ്യ വിഭാഗവും രാത്രിയിലും പുലര്‍കാലത്തും കര്‍ശന നിരീക്ഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ അനധികൃത വില്‍പനക്കെത്തിയ രണ്ട് മത്സ്യ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ഉടമകള്‍ക്കെതിരെ കേസെടുത്തിരുന്നു.

കോവിഡ് 19 വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ജില്ല റെഡ് സോണില്‍ ഉള്‍പ്പെട്ടകാരണത്താലും മെയ് മൂന്ന് വരെ പുറത്തു നിന്നുള്ള മത്സ്യവും മത്സ്യ വാഹനങ്ങളും നഗരസഭ പരിധിയില്‍ അനുവദിക്കുന്നതല്ല. പൊന്നാനി ഹാര്‍ബര്‍, മറ്റ് സമീപ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മത്സ്യ ബന്ധനം നടത്തുന്നവര്‍ക്ക് ഫിഷറീസിന്റെയും മത്സ്യ ഫെഡിന്റെയും സര്‍ട്ടിഫിക്കറ്റോടെ മാത്രമാണ് വിപണനം നടത്താന്‍ അനുമതിയുള്ളത്.

മത്സ്യ വ്യാപാരികള്‍ ഫിഷറീസ് അനുവദിച്ച ടോക്കണും വാങ്ങിയ മത്സ്യത്തിന്റെ സര്‍ട്ടിഫിക്കറ്റും മത്സ്യ വില്‍പന സ്റ്റാളുകളില്‍ സൂക്ഷിക്കണം. പരിശോധ വേളയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്.നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെകര്‍ പി.ശ്രീജിത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍ കുമാര്‍, ഷിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

English summary
malappuram stale fish seized in ponnani
topbanner

More News from this section

Subscribe by Email