Friday October 22nd, 2021 - 9:32:am

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 268 പേര്‍ കൂടി നിരീക്ഷണത്തില്‍

Anusha Aroli
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 268 പേര്‍ കൂടി നിരീക്ഷണത്തില്‍

മലപ്പുറം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഏപ്രില്‍ 08) മുതല്‍ 268 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,136 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബുധനാഴ്ച (ഏപ്രില്‍ 08) 118 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 110 പേരാണ് ഐസൊലേഷനിലുള്ളത്.

തിരൂര്‍ ജില്ലാ ആശുപത്രിയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ വീതവും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാല് പേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 136 പേരെ വീടുകളിലെ സ്വയം നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 13,958 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 60 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

 

English summary
malappuram covid 19 268 people observed
topbanner

More News from this section

Subscribe by Email