Wednesday November 13th, 2019 - 3:35:am
topbanner

താമരക്കുഴി പ്രദേശത്തെ മറ്റൊരു കവളപ്പാറയാക്കരുത് : മലപ്പുറം സെന്‍ട്രല്‍ ഹ്യുമണ്‍ റൈറ്റ്‌സ് ഫോറം

Anusha Aroli
താമരക്കുഴി പ്രദേശത്തെ മറ്റൊരു കവളപ്പാറയാക്കരുത് : മലപ്പുറം സെന്‍ട്രല്‍ ഹ്യുമണ്‍ റൈറ്റ്‌സ് ഫോറം

മലപ്പുറം : മലപ്പുറം കലക്ട്രേറ്റ് പരിസരത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും കലക്ട്രേറ്റിന് സമീപമുള്ള താഴ്ന്ന പ്രദേശമായ താമരക്കുഴിയിലേക്ക് മഴ വെള്ളം തിരിച്ചു വിടുന്നത് താമരക്കുഴി പ്രദേശത്തെ മറ്റൊരു കവളപ്പാറയാക്കി മാറ്റാന്‍ കാരണമാവുമെന്ന് സെന്‍ട്രല്‍ ഹ്യുമണ്‍ റൈറ്റ്‌സ് ഫോറം മലപ്പുറം ജില്ലാ ഭാരവാഹികള്‍ വിലയിരുത്തി. മലപ്പുറം കലക്ട്രേറ്റിലെ ട്രഷറിക്കു പിന്‍വശം മുതല്‍ ജില്ലാ പഞ്ചായത്തിന് സമീപത്തുകൂടെ ഒഴുകിയിരുന്നു മഴവെള്ളം എ കെ റോഡിലൂടെയായിരുന്നു പോയിരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ ആര്‍ ടി ഓഫീസിന് മുന്നിലൂടെ പുതിയ അഴുക്കുചാല്‍ നിര്‍മ്മിക്കുകയും പ്രിയദര്‍ശിനി സൊസൈറ്റിയുടെ സമീപത്തുകൂടി താമരക്കുഴി പ്രദേശത്തേക്ക് തിരിച്ചു വിടുകയുമാണ് ചെയ്യുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പ്രദേശം ഭാരവാഹികള്‍ സന്ദര്‍ശിക്കുകയും ചെയ്തു. മലപ്പുറം കുന്നുമ്മലില്‍ പുതുതായി നിര്‍മ്മിച്ച അഴുക്കുചാലും കലക്ട്രേറ്റ് കവാടത്തിനു മുന്നില്‍ അശാസ്ത്രീയമായ രീതിയില്‍ താമരക്കുഴി പ്രദേശത്തേക്ക് തന്നെയാണ് തുറന്നു വിട്ടിരിക്കുന്നത്. പ്രശ്‌നത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പുതലത്തില്‍ പരാതി നല്‍കുമെന്നും ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന്, ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നിവര്‍ വ്യക്തമാക്കി.

English summary
malappuram central human rights forum talking about thamarakkuzhi
topbanner

More News from this section

Subscribe by Email