മലപ്പുറം: സി പി എം പ്രവർത്തകന്റെ വീടിനു നേരെ അക്രമണം ഉറങ്ങിക്കിടന്ന 16 കാരിക്ക് പൊള്ളലേറ്റു.തിരൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. കുറിയന്റെ പുരക്കല്‍ സൈനുദ്ദിന്റെ വീടാണ് മണ്ണെണ ഒഴിച്ച് തീ കൊളുത്തിയത്.പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം. നേരത്തെ കൂട്ടായിലുണ്ടായ സിപിഎം- മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ ഇതേ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ആ സമയത്ത് വീട്ടില്‍ മോഷണം നടക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കപെടുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.