Monday October 21st, 2019 - 3:20:am
topbanner

ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രസക്തിയേറുന്ന കാലഘട്ടം : പി ഉബൈദുല്ല എംഎല്‍എ

Anusha Aroli
ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രസക്തിയേറുന്ന കാലഘട്ടം : പി ഉബൈദുല്ല എംഎല്‍എ

മലപ്പുറം : ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കും ചിന്തകള്‍ക്കും വളരെയധികം പ്രസക്തി ഏറി വരുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ നാം കടന്നു പോകുന്നതെന്ന് പി ഉബൈദുല്ല എംഎല്‍എ അഭിപ്രായപ്പെട്ടു.മലപ്പുറം ഉപജില്ലാ തല ഗാന്ധി ദര്‍ശന്‍ കലാമേള ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധിയന്‍ ദര്‍ശനങ്ങളിലൂന്നി മുന്നോട്ടു പോയാല്‍ ഇന്ന് നാം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കണ്ടെത്താനാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടിസുനീറ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹബീബ് റഹ്മാന്‍ പുല്‍പ്പാടന്‍ സ്വാഗതം പറഞ്ഞു.മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷാജന്‍ കെ എസ്, മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തില്‍ ഗാന്ധിയനും മലപ്പുറം ജില്ലാ ഗാന്ധി ദര്‍ശന്‍ സമിതി കണ്‍വീനറും മദ്യനിരോധന സമിതി പ്രവര്‍ത്തകനുമായ പി കെ നാരായണന്‍ മാസ്റ്ററെ ആദരിച്ചു.എസ് എം സി ചെയര്‍മാന്‍ യു.മൂസ്സ മലപ്പുറം ഉപജില്ലാ ഹെഡ് മാസ്‌റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ കെ എന്‍ എ ശെരീഫ് പ്രശസ്ത സാഹിത്യകാര്യന്‍ജി കെ രാംമോഹന്‍,റസാഖ് മാസ്റ്റര്‍, സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു നടന്ന ഗാന്ധി ദര്‍ശന്‍ കലോത്സവത്തില്‍ യു പി വിഭാഗത്തില്‍ ജി എം യു പി സ്‌കൂള്‍ ഇരുമ്പൂഴിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം സെന്റ്ജമ്മാസും ഓവറോള്‍ ചാമ്പ്യന്മാരായി. ആനക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ശിഹാബ് സമാപന യോഗം ഉദ്ഘാടനം ചെയ്തു. ഗാന്ധി ദര്‍ശന്‍ ജില്ലാ ജോ. കണ്‍വീനര്‍ രഞ്ജിത്ത് വലിയാട്ട് അധ്യക്ഷത വഹിച്ചു

English summary
malappuram upajillaathala gandhi dharshan kalamela
topbanner

More News from this section

Subscribe by Email