കണ്ണൂർ: ടിക്ക് ടോക്ക് ഷോ റെക്കാർഡിനെന്ന പേരിൽ മദ്റസാ വിദ്യാർത്ഥികളെ താമസ സ്ഥലത്തു വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കായ മുഅല്ലിം അറസ്റ്റിൽ. ഇരിട്ടിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച പള്ളിയിലെ മദ്റസാ അധ്യാപകനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇർഫാനി യാ (30)യാണ് അറസ്റ്റിലായത്.ഇയാൾ പഠിപ്പിച്ചിരുന്ന മദ്റസയിലെ വിദ്യാർത്ഥികളെയാണ് പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയത്.നാലു വിദ്യാർത്ഥികളുടെ പരാതിയിലാണ് കേസെടുത്തത്. ടിക്ക് ടോക്ക് ഷോയ്ക്കായി പാട്ടു പാടാനും നൃത്തം ചെയ്യാനുമെന്ന പേരിൽ അഞ്ചാം ക്ളാസ് വിദ്യാർത്ഥികളായ ഓരോരുത്തരെയും ഇയാൾ പള്ളിക്കടുത്തായി താൻ താമസിക്കുന്ന സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ഇതിനു ശേഷം വ്യത്യസ്ത സമയങ്ങളിലായി തങ്ങളെ ഓരോരുത്തരെയും പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയെന്നാണ് കുട്ടികളുടെ പരാതി. വിദ്യാർത്ഥികൾ രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെതുടർന്ന് രക്ഷിതാക്കൾ പൊലിസിൽ പരാതി നൽകുകയായിരുന്നു.
തുടർന്നാണ് ആറളം പൊലിസ് അന്വേഷണം നടത്തി.ഇയാൾക്കെതിരെ പോക്സോ കേസാണ് ചുമത്തിയിട്ടുള്ളത് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.